‘വ‌‌‌ഞ്ചിപ്പാട്ട് മത്സരത്തിൽ വിധി കർത്താക്കൾ പക്ഷപാതപരമായി പെരുമാറി’; തൃശൂർ ജില്ലാ കലോത്സവത്തിൽ പ്രതിഷേധം

തൃശൂര്‍: തൃശൂര്‍ റവന്യു ജില്ലാ കലോത്സവത്തിനിടെ പ്രതിഷേധം. ഹയര്‍ സെക്കന്‍ഡറി വിഭാഗം വഞ്ചിപ്പാട്ട് മത്സരത്തിന്‍റെ വിധി നിര്‍ണയത്തിൽ അപാകതയുണ്ടെന്നാരോപിച്ചാണ് മത്സരാര്‍ത്ഥികളായ വിദ്യാര്‍ത്ഥികളും അവരോടൊപ്പം എത്തിയവരും പ്രതിഷേധിക്കുന്നത്. വഞ്ചിപ്പാട്ട് പാടിയും മുദ്രാവാക്യം മുഴക്കിയുമാണ് പ്രതിഷേധം. 

സ്ഥലത്ത് പൊലീസെത്തി പ്രതിഷേധക്കാരെ പിരിച്ചുവിടാനുള്ള ശ്രമം നടക്കുകയാണ്. വഞ്ചിപ്പാട്ട് മത്സരത്തിൽ പങ്കെടുത്ത മൂന്ന് സ്കൂളുകളാണ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇരിങ്ങാലക്കുട എസ്എന്‍എച്ച്എസ്എസ്, തൃശൂര്‍ സിഎംഎസ് എച്ച്എസ്എസ്, കുന്നംകുളം ജിഎംജിഎച്ച്എസ്എസ് കുന്നംകുളം എന്നിവരാണ് പ്രതിഷേധിക്കുന്നത്.

വിധികർത്താക്കൾ പക്ഷപാതപരമായി പെരുമാറി എന്നാണ് ആക്ഷേപം. വഞ്ചിപ്പാട്ട് എച്ച്എസ്എസ് വിഭാഗത്തിന്‍റെ വിധി നിര്‍ണയത്തിൽ അട്ടിമറി നടന്നിട്ടുണ്ടെന്നും വിധി നിര്‍ണയം റദ്ദാക്കണമെന്നും മത്സരാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

ആന എഴുന്നള്ളിപ്പ് നിയന്ത്രണം; ആറാട്ടുപുഴയിൽ കുട്ടൻ മാരാരുടെ പ്രതിഷേധ പഞ്ചാരിമേളം, ഉത്രാളിക്കാവിലും പ്രതിഷേധം

 

By admin