റിസർവ് ബാങ്കിന് പിന്നാലെ എസ്ബിഐയും പ്രതീക്ഷിത വളർച്ചാ നിരക്ക് കുറച്ചു, കേന്ദ്രത്തിനുള്ള മുന്നറിയിപ്പോ

ദില്ലി: 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ജിഡിപി വളർച്ചാ നിരക്ക് പ്രവചനം 6.3 ശതമാനമായി കുറച്ച് എസ്ബിഐ. റിസർവ് ബാങ്ക് (ആർബിഐ) പ്രവചിച്ച 6.6 ശതമാനത്തേക്കാൾ കുറവാണ് എസ്ബിഐയുടെ പ്രവചനം. പണനയ യോഗത്തിലാണ് റിസർവ് ബാങ്ക് നേരത്തെ പ്രവചിച്ച 7.2% വളർച്ചാ നിരക്ക് നിന്ന് 6.6% ലേക്ക് താഴ്ത്തിയത്. അടുത്ത സാമ്പത്തിക വർഷത്തിൽ ആദ്യ രണ്ട് പാദങ്ങളിലെ ശരാശരി വളർച്ചാ നിരക്ക് 6.05 ശതമാനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തെ ജിഡിപി വളർച്ച ആർബിഐയുടെ അനുമാനത്തേക്കാൾ കുറവായിരിക്കുമെന്നാണ് തങ്ങളുടെ നി​ഗമനമെന്ന് എസ്ബിഐ വ്യക്തമാക്കി. ആഭ്യന്തരവും ആഗോളവുമായ സാമ്പത്തിക വെല്ലുവിളികളിൽ  വർധിക്കുന്ന ആശങ്കകൾക്ക് അടിവരയിടുന്നതാണ് ജിഡിപി പ്രവചനം കുറയ്ക്കാനുള്ള റിസർവ് ബാങ്കിന്റെ തീരുമാനത്തിന് പിന്നിൽ. പണപ്പെരുപ്പം ചൂണ്ടിക്കാട്ടിയാണ് പലിശ കുറയ്ക്കണമെന്ന കേന്ദ്ര ആവശ്യം റിസർവ് ബാങ്ക് തള്ളിയത്.  

By admin