മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് കെഎസ്ആർടിസിയിൽ വന്ന മലയിൻകീഴ് സ്വദേശി; പരിശോധനയിൽ പിടിച്ചത് മെത്താംഫിറ്റമിൻ

കൽപ്പറ്റ: സംസ്ഥാനത്ത് രണ്ടിടങ്ങളിലായി എക്സൈസ് നടത്തിയ പരിശോധനയിൽ 345 ഗ്രാമോളം മാരക മയക്കുമരുന്നായ മെത്താംഫിറ്റമിൻ പിടിച്ചെടുത്തു. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്ന് 306 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ഷംനു എൽ എസ് (29) ആണ് പിടിയിലായത്. 

എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് എന്നിന്‍റെ നേതൃത്വത്തിലുള്ള പരിശോധനാ സംഘത്തിൽ പ്രിവന്റീവ്  ഓഫീസർമാരായ അനീഷ് എ എസ്, വിനോദ് പി ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ് വി കെ, ബിനു എം എം, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ രമ്യ ബി ആർ, അഞ്ജുലക്ഷ്മി എ എന്നിവരും പരിശോധന സംഘത്തിൽ  ഉണ്ടായിരുന്നു.

തൃശൂരിൽ 38.262 ഗ്രാം മെത്താംഫിറ്റമിനുമായാണ് യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തത്. തൃശൂർ പാലയ്ക്കൽ സ്വദേശിയായ നിഖിലാണ് പിടിയിലായത്. തൃശൂർ എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ്  ആൻഡ് ആന്‍റി നാർക്കോട്ടിക്ക് സ്‌പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ ടി ജോബിയും സംഘവും, തൃശ്ശൂർ എക്സൈസ് ഇന്റലിജൻസ്, തൃശ്ശൂർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് എന്നിവരുടെ സംയുക്ത നീക്കത്തിലാണ്  മയക്കുമരുന്ന് പിടികൂടിയത്. 

അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ ഗിരീഷ്, സോണി കെ ദേവസി, പ്രിവന്‍റീവ് ഓഫീസർ(ഗ്രേഡ്)മാരായ ഷാജി കെ വി, ഷാജി എ ടി, സിവിൽ എക്സൈസ് ഓഫീസർ ബാബു സി കെ, വനിത സിവിൽ എക്സൈസ് ഓഫീസർ ചിഞ്ചു പോൾ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സംഗീത്, ആര്‍പിഎഫ് ഇൻസ്‌പെക്ടർ അജയ് എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

ഫോണിൽകൂടെ വിവാഹം ഉറപ്പിച്ചു, ദുബായിൽ നിന്നെത്തി പണവും നൽകി; വധു പറഞ്ഞതെല്ലാം കള്ളം, നെഞ്ചുപൊട്ടി പ്രവാസി

ബോക്സിലെ ‘രഹസ്യം’ അറിയാത്ത പോലെ ഭാവിച്ചു; ആശ്വാസത്തോടെ 2 പേ‍രും എയർപോർട്ടിൽ നിന്നിറങ്ങി, ഒടുവിൽ ട്വിസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin