മീനും മുട്ടയും കഴിക്കാറില്ലേ? വിറ്റാമിന്‍ ഡി ലഭിക്കാന്‍ ഇവ കഴിക്കാം
എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ ശരീരത്തെ സഹായിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു പോഷകമാണ് വിറ്റാമിൻ ഡി. രോഗപ്രതിരോധ സംവിധാനം, മാനസികാവസ്ഥ നിയന്ത്രിക്കൽ, ഹൃദയാരോഗ്യം തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിൽ ഇവ സഹായിക്കും.
വെജിറ്റേറിയനായവര്‍ക്ക് വിറ്റാമിന്‍ ഡി ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
പശുവിന്‍ പാലില്‍ വിറ്റാമിന്‍ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പാല്‍ കുടിക്കുന്നത് നല്ലതാണ്.
തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.
വിറ്റാമിന്‍ ഡി, കാത്സ്യം, പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയ ചീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.
വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമാണ് കൂണ്‍. അതിനാല്‍ കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിറ്റാമിന്‍ ഡിയുടെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും.
ഓറഞ്ച് ജ്യൂസിലും വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും വിറ്റാമിന്‍ ഡിയുടെ കുറവുള്ളവര്‍ക്ക് നല്ലതാണ്.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.