തന്റെ ഭാര്യ കോകിലയെ യൂട്യൂബേര്‍സ് വേലക്കാരിയെന്ന് വിളിച്ചെന്ന് ആരോപിച്ച് പ്രതികരണവുമായി നടന്‍ ബാല. 
”മറ്റൊരാളുടെ ഭാര്യയെ വേലക്കാരിയെന്ന് വിളിക്കുന്നതാണോ നിങ്ങളുടെ സംസ്‌കാരം. എന്റെ മാമന്റെ മകളാണ് കോകില. നിന്റെ ഭാര്യയെക്കുറിച്ച് ഞാന്‍ പറഞ്ഞാല്‍ എന്തായിരിക്കും. നിങ്ങള്‍ സിനിമയെക്കുറിച്ചും റിലീസിനെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമൊക്കെ സംസാരിക്കൂ. ഇന്നെന്റെ ഭാര്യയുടെ കണ്ണു നിറഞ്ഞു.

അടുത്തവന്റെ ഭാര്യയെ വേലക്കാരിയെന്ന് വിളിക്കുന്ന നിയമം ഈ നാട്ടിലുണ്ടോ? ഞാന്‍ ക്ഷേത്ര ദര്‍ശനവും മറ്റ് നല്ല കാര്യങ്ങളുമായി മുന്നോട്ട് പോകുകയാണ്. വൈക്കത്തെ ആളുകള്‍ക്ക് വേണ്ടിയുള്ള നല്ല കാര്യങ്ങള്‍ ചെയ്യുകയാണ്. എന്റെ വാക്ക് ഞാന്‍ തെറ്റിച്ചോ? ഞങ്ങള്‍ രണ്ടുപേരും നല്ലതായിട്ട് ഇരിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടമല്ല. എന്ത് വേണമെങ്കിലും പറഞ്ഞുണ്ടാക്കും. അടുത്തവന്റെ ഭാര്യയേയും മക്കളേയും കുറിച്ച് എന്ത് പറയാന്‍ പറ്റുമോ. അതൊക്കെ പറയുന്നതാണ് നിന്റെയൊക്കെ സംസാരം.
കോകിലയുടെ അച്ഛന്‍ ഇന്ന് വിളിച്ചിരുന്നു. അദ്ദേഹം രാഷ്ട്രീയത്തില്‍ വല്യ ആളാണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. പോലീസില്‍ പരാതി കൊടുക്കേണ്ടെന്ന് പറഞ്ഞു. എല്ലാം ഇനി പുള്ളി നോക്കിക്കൊള്ളാമെന്ന്. ഇത് ചെയ്തവന്‍ മാപ്പ് പറയണം. ഇതൊന്നും ഞാനല്ലാ ആദ്യം തുടങ്ങി വച്ചത്. ആക്ഷനും റിയാക്ഷനും വ്യത്യസ്തമാണ്. എല്ലാത്തിനും ഒരു മര്യാദ വേണ്ടേ.

ആളെ എനിക്കറിയാം. ഡയറക്ട് മെസേജാണിത്. മാപ്പ് പറയണം, നിയമത്തിന് വിട്ടുകൊടുക്കില്ല നിന്നെ. അവരുടെ അച്ഛന്‍ നോക്കിക്കോളാമെന്ന് പറഞ്ഞിട്ടുണ്ട്. ഇനി തൊട്ടടുത്തവന്റെ കുടുംബത്തില്‍ കയറി കളിക്കരുത്. ഇത് നേരിട്ടുള്ള മുന്നറിയിപ്പാണ്…”

By admin

Leave a Reply

Your email address will not be published. Required fields are marked *