പട്ടാമ്പി : ബാബരി മസ്ജിദ് അനുസ്മരിക്കേണ്ടത് മതേതര വിശ്വാസികളുടെ ബാധ്യതയാണെന്നും അതാണ് എസ്ഡിപിഐ നിര്‍വ്വഹിക്കുന്നതെന്നും ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് ഫൈസി. പട്ടാമ്പി ഓങ്ങല്ലൂരില്‍ എസ് ഡി പി ഐ പാലക്കാട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ദസംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മജീദ് ഫൈസി.
എല്ലാ നിയമ സംവിധാനങ്ങളെയും വെല്ലുവിളിച്ച് ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് എല്ലാ ഒത്താശയും ചെയ്ത് കൊടുത്ത കോണ്‍ഗ്രസ് ഇരുപത് കോടിയിലധികം ജനസംഖ്യയുള്ള മുസ്ലിം ന്യൂനപക്ഷത്തോട് കടുത്ത വഞ്ചനയാണ് കാട്ടിയത്.
ഈശ്വര പ്രാര്‍ഥനയില്‍ നിന്ന് കിട്ടിയ ഉത്തരമായിരുന്നു അയോധ്യ വിധിയെന്ന ജസ്റ്റിസ് ചന്ദ്രചൂഢിന്റെ വെളിപ്പെടുത്തല്‍ ബാബരിയുടെ ഓര്‍മ്മ ഊതി കെടുത്താന്‍ ശ്രമിക്കുന്നവരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.
1991 ലെ ആരാധനാലയ സംരക്ഷണ നിയമം ഇനിയൊരു ബാബരി ആവര്‍ത്തിക്കാതിരിക്കാനുള്ള ഒറ്റമൂലി ആകുമെന്ന പ്രതീക്ഷക്ക് മങ്ങലേറ്റിരിക്കുകയാണ്. ഈ നിയമത്തിന്റെ അന്ത:സത്ത പരിഗണിക്കാതെ ഗ്യാന്‍വ്യാപി മസ്ജിദില്‍ സര്‍വേക്കുള്ള അനുമതി നല്‍കിയ ജസ്റ്റിസ് ചന്ദ്രചൂഡ് നമ്മുടെ ദേശത്തിനും ഭരണഘടനക്കും മുറിവേല്‍പിച്ചിരിക്കുകയാണെന്ന് പറഞ്ഞ് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവേ പരസ്യമായി കരയുന്നത് രാജ്യം കണ്ടു.
ആരാധനാലയ സംരക്ഷണ നിയമത്തിന്റെ പെട്ടി ചന്ദ്രചൂഡ് തുറന്നതോടെ ഫാഷിസ്റ്റ് ദുര്‍ഭൂതങ്ങള്‍ അജ്മീര്‍ ദര്‍ഗ ഉള്‍പ്പടെ നിരവധി മസ്ജിദുകള്‍ക്കെതിരെ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. 20 കോടിയിലധികമുള്ള ഇന്ത്യയിലെ മുസ്ലിംകള്‍ കോണ്‍സ് ഉള്‍പ്പെടെയുള്ള സാമ്പ്രദായിക രാഷട്രീയ പാര്‍ട്ടികളില്‍ നിരന്തരം വഞ്ചിക്കപ്പെടുന്നതിന്റെ ഉദാഹരണങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് .
ഇതിനെതിരെ പാര്‍ശ്വവല്‍കൃതരായ ജനസമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മജീദ് ഫൈസി ആഹ്വാനം ചെയ്തു. സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍, ജില്ലാ പ്രസിഡണ്ട് ഷെഹീര്‍ ചാലിപ്പുറം ,ജില്ലാ ജന. സെക്രട്ടറി കെ ടി അലവി, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സമിതിയംഗം ബാബിയ ടീച്ചര്‍, പട്ടാമ്പി നിയോജക മണ്ഡലം പ്രസിഡണ്ട് അഫ്‌സല്‍ നടുവട്ടം എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.