ചിറ്റഗോംഗ്: ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തുടരുന്നു. ഏറ്റവും ഒടുവിലായി ചിറ്റഗോങ്ങിലെ ഖഗ്രചൂരി പട്ടണത്തില്‍ ഹിന്ദു സ്ത്രീയെ സ്വന്തം വീടിനുള്ളില്‍ തീവ്രവാദികള്‍ ക്രൂരമായി കൊലപ്പെടുത്തിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
കൊലപാതകത്തിന് പിന്നാലെ ഇവരുടെ വീടും അക്രമികള്‍ കൊള്ളയടിച്ചു. ചിറ്റഗോങ്ങിലെ ഖഗ്രചൂരി പട്ടണത്തില്‍ താമസിച്ചിരുന്ന ചുംകി റാണി ദാസ് എന്ന 50കാരിയാണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ 5 നാണ് സംഭവം. 

🚨Breaking News: #Bangladesh#Khagrachari: A Hindu Woman Brutally Murdered in Her Own HomeIn the heart of Khagrachari, a chilling crime has sent shockwaves through the community. A Hindu woman, Chumki Rani Das (50), was savagely murdered in her own home, in what appears to be… pic.twitter.com/JiLE36xb1v
— Hindu Voice (@HinduVoice_in) December 6, 2024
ഇസ്‌കോണുമായുള്ള ബന്ധത്തിന്റെ പേരില്‍ സ്ത്രീയുടെ മകന്‍ പ്രന്തോ ദാസിനും ഭീഷണികള്‍ ഉണ്ടായിരുന്നു.

ഡിസംബര്‍ 5-ന് രാത്രിയില്‍ അക്രമികള്‍ ചുംകി റാണി ദാസിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി വിലപിടിപ്പുള്ള വസ്തുക്കള്‍ കവരുകയും വീട്ടമ്മയുടെ ജീവന്‍ അപഹരിക്കുകയുമായിരുന്നു. 

ഇരയുടെ തലയിലും ശരീരത്തിലും മുറിവുകള്‍ ഉണ്ടായിരുന്നു, കഴുത്തില്‍ നഖത്തിന്റെ പാടുകളും ഉണ്ട്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തത്തില്‍ കുളിച്ച നിലയിലാണ് മൃതദേഹം പോലീസ് കണ്ടെത്തിയത്.
കൊല്ലപ്പെട്ട സ്ത്രീയുടെ മകന്‍ പ്രന്തോ ദാസിനും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭീഷണിയുണ്ട്. സനാതന്‍ ജാഗരണ്‍ മഞ്ച ഖഗ്രാചാരിയുടെ പ്രധാന കോര്‍ഡിനേറ്ററാണ് പ്രാന്തോ ദാസ്.

Another ISKCON Namhatta Centre burned down in Bangladesh. The Deities of Sri Sri Laxmi Narayan and all items inside the temple, were burned down completely 😭. The center is located in Dhaka. Early morning today, between 2-3 AM, miscreants set fire to the Shri Shri Radha Krishna… pic.twitter.com/kDPilLBWHK
— Radharamn Das राधारमण दास (@RadharamnDas) December 7, 2024

By admin

Leave a Reply

Your email address will not be published. Required fields are marked *