ഡല്‍ഹി: വിരാട് കോലിക്കും രോഹിത്ത് ശര്‍മ്മക്കും ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരം ആരാവുമെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ലിസ്റ്റില്‍ പ്രധാനമായും പേരുള്ളത് മൂന്നു കളിക്കാരുടെതാണ്. ഇവര്‍ ആരൊക്കെയെന്ന് നോക്കാം.
യുവ അഗ്രസീവ് ഓപ്പണറും ഇടംകൈയന്‍ ബാറ്ററുമായ യശസ്വി ജയ്സ്വാളാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍.
കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ഈ 22 കാരന്‍ ഇതിനകം തന്നെ ഇന്ത്യയുടെ ബാറ്റിങ് സെന്‍സേഷനായി മാറിക്കഴിഞ്ഞു. ടെസ്റ്റ്, ടി20 എന്നീ ഫോര്‍മാറ്റുകളിലാണ് ജയ്സ്വാള്‍ കളിച്ചത്. 
രണ്ടിലും അദ്ദേഹം ടീം ഇന്ത്യയില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു. മികച്ച ബാറ്റിങ് ടെക്നിക്കും വലിയ ഇന്നിങ്സുകള്‍ കളിക്കാനുള്ള കഴിവുമാണ് ജയ്സ്വാളിനെ സ്പെഷ്യലാക്കി മാറ്റുന്നത്. മാത്രമല്ല ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ പുറത്താക്കാന്‍ വളരെ ബുദ്ധിമുട്ടേറിയ താരവുമാണ് അദ്ദേഹം. 

തന്റേതായ ദിവസങ്ങളില്‍ തനിച്ചു കളി ജയിപ്പിക്കാനുള്ള മിടുക്കും ജയ്സ്വാളിനുണ്ട്. ബാറ്റിങില്‍ മാത്രമല്ല, ബൗളിങിലും ടീമിനു മുതല്‍ക്കൂട്ടായി മാറുന്ന താരമാണ് അദ്ദേഹം. ടെസ്റ്റില്‍ 16 കളിയില്‍ 1568ഉം ടി20യില്‍ 23 കളിയില്‍ 723 റണ്‍സും ജയ്സ്വാള്‍ ഇതിനകം നേടിക്കഴിഞ്ഞു.

ഭാവി ക്യാപ്റ്റനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ഇന്ത്യയുടെ മറ്റൊരു ബാറ്റിങ് സെന്‍സേഷനായ ശുഭ്മന്‍ ഗില്ലാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. മൂന്നു ഫോര്‍മാറ്റിലും ഇതിനകം കളിച്ചുകഴിഞ്ഞ അദ്ദേഹം ഒരു ടി20 പരമ്പരയില്‍ ടീമിനെ നയിക്കുകയും ചെയ്തു. 
യശസ്വി ജയ്സ്വാളിനെപ്പോലെ തന്നെ വളരെ മികച്ച ബാറ്റിങ് ടെക്നിക്ക് അവകാശപ്പെടാവുന്ന താരം തന്നെയാണ് ഗില്‍. പക്ഷെ അത്രത്തോളം അഗ്രസീവ് ശൈലിയുടെ വക്താവല്ല താരം. ആങ്കര്‍ റോളുകള്‍ കളിക്കുന്നതിലാണ് ഗില്‍ കൂടുതല്‍ മിടുക്ക് പുലര്‍ത്തുന്നത്.

യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. ബാറ്റും ബോളും കൊണ്ട് ഒരുപോലെ തിളങ്ങാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. കൂടാതെ കിടിലന്‍ ഫീല്‍ഡറുമാണ്. 

തന്റെ പ്രതിഭയോടു നീതി പുലര്‍ത്താനായാല്‍ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ പിന്‍ഗാമിയായി മാറാനും പരാഗിനു കഴിഞ്ഞേക്കും. ഈ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരം മൂന്നു ഫോര്‍മാറ്റിലും കളിക്കാന്‍ ശേഷിയുള്ള കളിക്കാരനാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *