ഡിസംബർ എട്ടിന് ​ഗുരുവായൂരിൽ നടക്കുന്ന ചടങ്ങിൽ തന്റെ മകൻ കാളിദാസ് ജയറാം വിവാ​​ഹിതനാകുമെന്ന് നടൻ ജയറാം വ്യക്തമാക്കി. സിനിമാ താരമായ കാളിദാസ് വിവാ​ഹം കഴിക്കുന്നത് ചെന്നൈയിലെ പ്രമുഖ കലിം​ഗരായർ കുടുംബത്തിൽ നിന്നുമുള്ള തരിണി കലിംഗരായരെയാണ്. മലയാളികൾക്ക് കാളിദാസിനെ നല്ല പരിചയമാണ്. താര ദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകൻ എന്നതിലുപരി ബാലതാരമായി സിനിമാ ലോകത്ത് എത്തിയ കാളിദാസിനെ മലയാളികൾക്ക് സ്വന്തം വീട്ടിലെ കുട്ടിയെ പോലെ അറിയാം. എന്നാൽ, ആരാണ് കാളിദാസ് വിവാ​ഹം കഴിക്കാൻ പോകുന്ന തരിണി?

ചെന്നൈയിലെ പ്രമുഖ കലിം​ഗരായർ കുടുംബത്തിലെ അം​ഗമാണ് തരിണി. മോഡലിങ് രം​ഗത്തെ താരമായ തരിണി. മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് തുടങ്ങിയ സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. 2022ൽ മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിൽ തരിണി പങ്കെടുത്തിരുന്നു. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയ തരിണി സിനിമാ നിർമാണവും പഠിച്ചിട്ടുണ്ട്. ചെറുപ്രായത്തിൽ തന്നെ അഭിനയം, മോ​ഡലിം​ഗ്,പരസ്യചിത്രങ്ങൾ,സ്പോൺസർഷിപ്പ് എന്നിവയിലൂടെ കോടികളുടെ മൂല്യമാണ് തരിണിക്കുള്ളത്. മദ്രാസിൽ  ആഡംബര ഭവനവും വാഹനവും തരിണിക്ക് സ്വന്തമായുണ്ടെന്നാണ് റിപ്പോർട്ടുകൾ.
നവംബർ പത്തിന് ആയിരുന്നു കാളിദാസ് ജയറാമിന്റെയും തരിണിയുടെയും വിവാഹ നിശ്ചയം. പിന്നീട് ഇരുവരും തങ്ങളുടെ സുന്ദര നിമിഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിൽ ഡിസംബർ 8ന് താരങ്ങൾ വിവാഹിതരാകും. ​ഗുരുവായൂരിൽ വെച്ചാണ് വിവാഹം. കലിം​ഗരായർ കുടും​ബത്തിൽ നിന്നും തന്റെ വീട്ടിലേക്ക് തരിണിയെത്തുന്നത് ദൈവത്തിന്റെ അനു​ഗ്രഹമാണെന്നും, തരിണി മരുമകളല്ല മകൾ തന്നെയാണെന്നും ജയറാം പറഞ്ഞു.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *