എംപിയുടെ ബന്ധുവായ സിപിഎം പ്രവർത്തകന് കോളേജിൽ നിയമനം; എംകെ രാഘവൻ എംപിയെ വഴിയിൽ തടഞ്ഞ് കോൺഗ്രസ്‌ പ്രവർത്തകർ

കണ്ണൂർ: എംകെ രാഘവൻ എംപിയെ വഴിയിൽ തടഞ്ഞ് കോൺഗ്രസ്‌ പ്രവർത്തകർ. കണ്ണൂർ മാടായി കോളേജിലെ നിയമനത്തിൽ അഴിമതിയെന്ന് ആരോപിച്ചാണ് കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. എംകെ രാഘവൻ ചെയർമാനായ സഹകരണ സോസൈറ്റിക്ക് കീഴിലുള്ളതാണ് കോളേജ്. രാഘവന്റെ ബന്ധുവായ സിപിഎം പ്രവർത്തകന് നിയമനം നൽകാനുള്ള നീക്കത്തിലാണ് കോൺ​ഗ്രസ് പ്രവർത്തകർ എതിർപ്പുമായി രം​ഗത്തെത്തിയത്. തുടർന്ന് കോളേജ് കവാടത്തിൽ പ്രാദേശിക കോൺഗ്രസ്‌ നേതാക്കൾ എംപിയെ തടയുകയായിരുന്നു. 

‘ദൈവനിയോ​ഗം, ഓരോ കാലഘട്ടത്തിലും നയിച്ചവരെ ഓര്‍ക്കുന്നു’; നിയുക്ത കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്

https://www.youtube.com/watch?v=Ko18SgceYX8

By admin