ഡല്‍ഹി: ഇന്ത്യാ സഖ്യത്തെ നയിക്കാന്‍ തയ്യാറാണെന്ന തൃണമൂല്‍ അധ്യക്ഷ മമതാ ബാനര്‍ജിയുടെ പരാമര്‍ശത്തില്‍ ഇന്ത്യാ സഖ്യകക്ഷികളില്‍ വ്യത്യസ്ത അഭിപ്രായം.
ഹരിയാനയിലും മഹാരാഷ്ട്രയിലും തുടര്‍ച്ചയായുണ്ടായ തെരഞ്ഞെടുപ്പു തോല്‍വിയെ തുടര്‍ന്ന് സഖ്യം ശക്തിപ്പെടുത്തണമെന്ന് സമാജ്വാദി പാര്‍ട്ടി പറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് എതിര്‍പ്പ് പ്രകടിപ്പിച്ചു.
ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവാണ് ഇന്ത്യാ മുന്നണിയുടെ യഥാര്‍ത്ഥ ശില്പിയെന്നാണ് ആര്‍ജെഡിയുടെ അവകാശവാദം
മമതാ ബാനര്‍ജിയുടെ നിര്‍ദ്ദേശം ഇന്ത്യാ സഖ്യം ചര്‍ച്ച ചെയ്യണമെന്നും അവര്‍ക്ക് 100% പിന്തുണയും സഹകരണവും നല്‍കുമെന്നും സമാജ്വാദി പാര്‍ട്ടി ദേശീയ വക്താവ് ഉദയ്വീര്‍ സിംഗ് പറഞ്ഞു.
മമത ബാനര്‍ജി എന്തെങ്കിലും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെങ്കില്‍, ഇന്ത്യാ സഖ്യകക്ഷി നേതാക്കള്‍ അത് പരിഗണിച്ച് അവര്‍ക്ക് പിന്തുണ നല്‍കണം. ഇത് സഖ്യത്തെ ശക്തിപ്പെടുത്തും.
ബംഗാളില്‍ ബിജെപിയെ തടയുന്നതിന് മമത ബാനര്‍ജി നേതൃത്വം നല്‍കി. ഞങ്ങള്‍ക്ക് അവരോട് സഹതാപമുണ്ട്. മമതയുമായുള്ള വൈകാരികബന്ധം മുമ്പുതന്നെ ഞങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.