ഇതെന്തൊരു ഡ്രൈവിങ്! കൊടുംവളവുകൾ നിറഞ്ഞ അപകടകരമായ ചുരം പാതയിൽ ഫോണിൽ മുഴുകി കെഎസ്ആർടിസി ഡ്രൈവർ; വീഡിയോ വൈറൽ

കോഴിക്കോട്: താമരശ്ശേരി ചൂരത്തിലൂടെ കെഎസ്ആര്‍ടിസി ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇന്ന് വൈകിട്ട് 4.50ന് കൽപ്പറ്റ പഴയ സ്റ്റാൻഡിൽ നിന്നെടുത്ത കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറുടേതാണ് ഈ അപകടകരമായ ഡ്രൈവിങ്. തുടർച്ചയായി ഡ്രൈവർ ഫോൺ ഉയോഗിച്ചതോടെ യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്.

താമരശ്ശേരി പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. കൽപ്പറ്റയിൽ നിന്ന് കോഴിക്കേടുക്കുള്ള ബസിലെ ഡ്രൈവറുടേതാണ് ഈ നിയമലംഘനം. ഫോണ്‍ ഉപയോഗിച്ചുകൊണ്ട് ബസ് ഓടിക്കുന്ന ദൃശ്യങ്ങളും ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ അടക്കം വൈറലായിട്ടുണ്ട്.

ഒമ്പത് ഹെയര്‍ പിൻ വളവുകളുള്ള ഏറെ ശ്രദ്ധയോടെ ഓടിക്കേണ്ട ചുരം പാതയിലാണ് പലതവണയായി ഫോണ്‍ ഉപയോഗിച്ചുകൊണ്ടുള്ള കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഡ്രൈവിങെന്നും നടപടി വേണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം. KL 15 8378 എന്ന ബസിലെ ഡ്രൈവറാണ് ഫോൺവിളിച്ചുകൊണ്ട് ബസ് ഓടിച്ചത്.

താമരശ്ശേരി ചുരത്തിലൂടെ മൊബൈൽ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിക്കുന്ന ദൃശ്യം

‘വ‌‌‌ഞ്ചിപ്പാട്ട് മത്സരത്തിൽ വിധി കർത്താക്കൾ പക്ഷപാതപരമായി പെരുമാറി’; തൃശൂർ ജില്ലാ കലോത്സവത്തിൽ പ്രതിഷേധം

 

By admin