അവധിക്ക് വന്ന് പോയിട്ട് 3 മാസം, മാന്നാർ സ്വദേശിനിക്ക് ഒമാനിൽ വാഹനാപകടത്തിൽ ദാരുണാന്ത്യം
മാന്നാർ: ഒമാനിലെ സോഹാറിലുണ്ടായ വാഹനാപകടത്തിൽ മാന്നാർ സ്വദേശിനിക്ക് ദാരുണാന്ത്യം. മാന്നാർ കുളഞ്ഞിക്കാരാഴ്മ ചെറുമനക്കാട്ടിൽ സൂരജ് ഭവനം സുനിതാറാണി (44) ആണ് മരിച്ചത്. സോഹാറിലെ സഹം ആയുർവേദാശുപത്രിയിലെ തെറാപിസ്റ്റായ സുനിതാ റാണി വെള്ളിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. നടക്കാനിറങ്ങിയ യുവതി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. മൂന്ന് മാസം മുമ്പാണ് സുനിതാ റാണി നാട്ടിൽ വന്ന് മടങ്ങിയത്. കടമ്പൂർ കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരനും കേരള എൻ.ജി.ഒ യൂണിയൻ ആലപ്പുഴ ജില്ലാ കൗൺസിൽ അംഗവുമായ കണ്ടല്ലൂർ നടയിൽപടിറ്റേതിൽ വീട്ടിൽ എൻ.സി സുഭാഷ് ആണ് ഭർത്താവ്. മകൻ: സൂരജ് എൻ.സുഭാഷ്. സംസ്കാരം പിന്നീട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം