തൃശൂര്‍: വിദ്യാര്‍ത്ഥിനികളുടെ സാനിറ്റേഷന്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ ജില്ലയിലെ 10 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സാനിറ്ററി നാപ്പ്കിന്‍ ഇന്‍സിനറേറ്ററുകള്‍ സ്ഥാപിച്ചു.
ആര്‍ത്തവ ശുചിത്വം പ്രോത്സാഹിപ്പിക്കുകയും, ആരോഗ്യകരവും കൂടുതല്‍ സുഖപ്രദവുമായ പഠന അന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുള്ള ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ഹോളി ഫാമിലി സി .ജി.എച്ച് സ്‌കൂള്‍, ചെമ്പുകാവ്, സര്‍ക്കാര്‍ മോഡല്‍ ഗേള്‍ സ് വി.എച്ച്.എസ് സ്‌കൂള്‍, സര്‍ക്കാര്‍ വനിതാ പോളിടെക്നിക് കോളേജ്, നേടുപുഴ, ശ്രീ ശാരദ ഗേള്‍സ് എച്ച്.എസ് സ്‌കൂള്‍, പുരാനാട്ടുകര, സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍, ചൊവന്നൂര്‍, സി.എന്‍.എന്‍ ഗേള്‍സ് ഹൈസ്‌കൂള്‍, ചേര്‍പ്പ്, ഗവണ്മെന്റ് ഗേള്‍സ് എച്ച്.എസ് സ്‌കൂള്‍, ഇരിങ്ങാലക്കുട, സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുട, സെന്റ് മേരീസ് ഗേള്‍സ് എച്ച്.എസ് സ്‌കൂള്‍, കുഴിക്കാട്ടുശ്ശേരി, സേക്രഡ് ഹാര്‍ട്ട് കോളേജ് (ഓട്ടോണമസ് ), ചാലക്കുടി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സാനിറ്ററി നാപ്പ്കിന്‍ ഇന്‍സിനറേറ്ററുകള്‍ സ്ഥാപിച്ചു നല്‍കിയത്.
ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ പ്രതിനിധികളായ റിബിന്‍, ജെയ്സണ്‍, മൈ റേഡിയോ 90 എഫ് എം പ്രതിനിധി സുബ്ബു ബിനി രാംദാസ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ആര്‍ത്തവകാലങ്ങളില്‍ പാലിക്കേണ്ട വ്യക്തി ശുചിത്വത്തിന്റെ ആവശ്യകതയെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണെന്ന് ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ജോളി ജോയ് പറഞ്ഞു. സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളിലൂടെ ഈ പദ്ധതിയുടെ ഭാഗമാവാന്‍സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ജോളി ജോയ് കൂട്ടിച്ചേര്‍ത്തു.