പത്തനംതിട്ട: ഡ്രൈവിങ് സ്‌കൂളില്‍ പഠിച്ചതിന്റെ ഫീസ് ചോദിച്ചതിനും വീഡിയോ കോള്‍ ചെയ്തതിനും ഉടമയെ ക്രൂരമായി മര്‍ദ്ദിക്കുകയും തടസം പിടിച്ച ഭാര്യയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു.സിപിഎം പേട്ട ബി ബ്രാഞ്ച് കമ്മറ്റിയംഗം വെട്ടിപ്പുറം പേട്ട മൂപ്പനാര്‍ വീട്ടില്‍ സലിം മുഹമ്മദ് മീര (56)ക്കാണ് യുവാക്കളുടെ ക്രൂരമര്‍ദ്ദനം ഏറ്റത്. ബുധന്‍ രാത്രി ഏഴോടെ പേട്ടയിലെ സലിമിന്റെ വീടിന് സമീപ വച്ചാണ് സംഭവം. പേട്ട പുതുപ്പറമ്ബില്‍ വീട്ടില്‍ ആഷിക് റഹീം(19), അഫ്‌സല്‍ റഹീം(20) എന്നിവരാണ് അറസ്റ്റിലായത്.പ്രതികളുടെ അമ്മ, സലീമിന്റെ ഉടമസ്ഥതയിലുള്ള എംബിവി ഡ്രൈവിങ് സ്‌കൂളില്‍ ഡ്രൈവിങ് പരിശീലനം നടത്തിയിരുന്നു. ഇതിനായി അടച്ചതിന്റെ ബാക്കി ഫീസ് ചോദിച്ച്‌ വീഡിയോ കോള്‍ ചെയ്തതിലും പ്രകോപിതരായാണ് യുവാക്കള്‍ സലീമിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി നഞ്ചക്ക് കൊണ്ട് തലയിലും ശരീരാമാസകലവും മാരകമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ് താഴെ വീണ സലിമിന്റെ മുകളില്‍ കയറിയിരുന്ന് കഴുത്ത് ഞെരിച്ചപ്പോള്‍ ഭാര്യ ആഷിക്കിന്റെ ഷര്‍ട്ടില്‍ പിടിച്ച്‌ വലിച്ച്‌ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അഫ്‌സല്‍ അവരെ കയറി പിടിക്കുകയും ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തു. വീണുകിടന്ന സലിമിനെ ഇരുമ്ബില്‍ പൊതിഞ്ഞ ആയുധം കൊണ്ട് പ്രതികള്‍ ദേഹമാസകലം ഇടിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്തു.പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ പ്രവേശിപ്പിക്കപ്പെട്ട സലീമിന്റെ മൊഴി, എസ്‌സിപിഓ ശ്രീകാന്ത് രേഖപ്പെടുത്തി. എസ്.ഐ തോമസ് ഉമ്മന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് എസ്.ഐ ഷിജു പി സാമിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തെത്തി പോലീസ് സംഘം തെളിവുകള്‍ ശേഖരിച്ചു. രണ്ടാംപ്രതി അഫ്‌സല്‍ പത്തനംതിട്ട പോലീസ് സ്‌റ്റേഷനില്‍മുൻപ്  രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ പ്രതിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.പ്രതികള്‍ ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെതേണ്ടതായും മറ്റുമുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *