ശബരിമല: ബാബറി മസ്ജിദ് തകർത്തതിൻ്റെ വാർഷികം കണക്കിലെടുത്ത് ശബരിമലയിൽ ഇന്ന് ശക്തമായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കും.
കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ അനുസരിച്ചാണ് സുരക്ഷ ശക്തമാക്കുന്നത്. ഇതിന്‍റെ ഭാഗമായി പമ്പ മുതൽ സന്നിധാനം വരെ അതീവ ജാഗ്രത പ്രഖ്യാപിച്ചു.
ഇന്ന് ഒരു ദിവസത്തേക്ക് പതിനെട്ടാംപടി കയറി സോപാനത്ത് ഇടതുവശത്ത് നെയ്ത്തേങ്ങ ഉടയ്ക്കാൻ അനുവദിക്കില്ല.
പകരം മാളികപ്പുറത്തേക്ക് പോകുന്ന വഴിയില്‍ നെയ്ത്തോണിയില്‍ നെയ്ത്തേങ്ങ ഉടയ്ക്കാം. കഴിഞ്ഞ ദിവസം നട അടച്ച ശേഷം സോപാനത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു.
നിലവിൽ 900 പോലീസുകാരാണ് ഡ്യൂട്ടിയിൽ ഉള്ളത് . പമ്പ മുതൽ സന്നിധാനം വരെ വിവിധ സ്ഥലങ്ങളിലായി ബോംബ് സ്ക്വാഡിന്റെയും ഫയർഫോഴ്സിന്റെയും പ്രത്യേക പരിശോധനയുണ്ടാകും.