ദക്ഷിണാഫ്രിക്കയുടെ രാഷ്ട്ര പിതാവും ഉയര്‍ന്ന മനുഷ്യാവകാശ പോരാളിയുമായിരുന്ന നെല്‍സണ്‍ മണ്ടേലയുടെ ദീപ്തമായ ഓര്‍മ്മകള്‍ക്ക് ഇന്ന് 11 വര്‍ഷം. 1918 ജൂലൈ 18നു ദക്ഷിണാഫ്രിക്കയില്‍ ജനിച്ചു. രാജ്യത്തിന്റെ കറുത്ത വര്‍ഗക്കാരനായ ആദ്യ ഭരണാധികാരി.. അന്താരാഷ്ട്ര സമാധാന വാഹകന്‍, സ്വതന്ത്ര ദക്ഷിണാഫ്രിക്കയുടെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റ് എന്നീ നിലകളില്‍ മനുഷ്യരാശിക്കായി പൂര്‍ണമായും ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
1994 മുതല്‍ 1999 വരെ അദ്ദേഹം ദക്ഷിണാഫ്രിക്കയുടെ ഭരണ സാരഥ്യം പ്രശംസനീയമാംവിധം നിര്‍വഹിച്ചു.വര്‍ണ്ണ വിവേചന സമ്പ്രദായത്തെ എതിര്‍ത്തതിന് 27 വര്‍ഷത്തോളം കഠിനമായ ജയില്‍വാസം  അനുഭവിക്കേണ്ടി വന്നു.ആഫ്രിക്കന്‍ ഗാന്ധി’എന്നപേരിലും അദ്ദേഹം അറിയപ്പെട്ടു. 
പോരാട്ടത്തിന്റെ നാള്‍ വഴികള്‍ താണ്ടി ദശകങ്ങളോളം തടവറയില്‍ കിടന്ന മറ്റൊരു നേതാവ് ലോകത്തുണ്ടായിട്ടില്ല. ഏറ്റവും  ക്രൂരമായ വര്‍ണവിവേചനമായിരുന്നു..ദക്ഷിണാഫ്രിക്കയില്‍ നിലനിന്നിരുന്നത്. മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ നേരിട്ട പ്രശ്‌നങ്ങളില്‍ നിന്ന് വ്യത്യസ്തമായി ദക്ഷിണാഫ്രിക്കയിലെ ഭൂരിപക്ഷമായ കറുത്തവര്‍ക്ക് നേരിടാനുണ്ടായിരുന്നത്..കറുത്തവരായിപ്പോയതുകൊണ്ടു മാത്രമുള്ള വിവേചനമായിരുന്നു. ഭൂരിപക്ഷജനത ഈ ദുര്യോഗം അനുഭവിച്ചത് അവര്‍ ജനിച്ചു വളര്‍ന്ന സ്വന്തം നാട്ടിലാണ് എന്നതാണ് ഏറെ വിചിത്രം.
മണ്ടേലയുടെ നിലപാടുകളോടും നിശ്ചയദാര്‍ഢ്യത്തോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യ അടക്കമുള്ള രാഷ്ട്രങ്ങള്‍ മുന്നോട്ടുവന്നു. സമാധാനത്തിനുള്ള നോബല്‍ സമ്മാനവും, ഭാരത് രത്‌ന പുരസ്‌കാരവും അദ്ദേഹം ഏറ്റുവാങ്ങി. 8 പതിറ്റാണ്ടോളം സാമൂഹ്യരംഗത്ത് കര്‍മ്മനിരതനായിരുന്ന മണ്ടേല..2013 ഡിസംബര്‍ 5 ന് 95-ാം വയസ്സില്‍ഓര്‍മ്മയായി

By admin

Leave a Reply

Your email address will not be published. Required fields are marked *