ദി ഹിന്ദു ന്യൂസ് പേപ്പർ മുൻ ഫോട്ടോഗ്രാഫറും തൃശൂരിലെ മാധ്യമ ഫോട്ടോഗ്രാഫർമാരിലെ പ്രധാനിയുമായ സൗമീഷ് അന്തരിച്ചു. 42 വയസായിരുന്നു. തൃശൂരിൽ വെച്ച് കുഴഞ്ഞു വീണതിനെ തുടർന്ന് ഒരു മാസത്തോളം തൃശൂർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് വടുക്കര ശ്മശാനത്തിൽ.