ശബരിമലയില്‍ നടൻ ദിലീപ് വിഐപി പരിഗണനയില്‍ ദർശനം നടത്തിയ സംഭവത്തില്‍ വിമർശനവുമായി ഹൈക്കോടതി. വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ കോടതി, ദേവസ്വം ബോർഡിനോട് വിശദീകരണം തേടിസംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാനും കോടതി നിർദേശിച്ചു. ഇന്ന് ഉച്ചയ്‌ക്ക് മറുപടി അറിയിക്കണമെന്നാണ് ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദേശം നല്‍കിയിരിക്കുന്നത്.ഇന്നലെയാണ് നടൻ ദിലീപ് ശബരിമലയില്‍ ദർശനം നടത്തിയത്. രാത്രി നട അടയ്‌ക്കുന്നതിന് തൊട്ടുമുന്നേ ആയിരുന്നു  സംഭവം. ഹരിവരാസനം പൂർത്തിയായി നടയടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. കഴിഞ്ഞ വർഷങ്ങളിലും ദിലീപ് ശബരിമല ദർശനം നടത്തിയിരുന്നു. ദിലീപിന് വിഐപി പരിഗണന ലഭിച്ചോ എന്നാണ് ഹൈക്കോടതി ഇപ്പോള്‍ പരിശോധിക്കുന്നത്.അതേസമയം, ദിലീപിന്റെ രണ്ട് സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. പ്രിൻസ് ആൻഡ് ഫാമിലി, ഭാഭാഭാ എന്നിവയാണ് അടുത്ത വർഷം റിലീസിനൊരുങ്ങുന്ന ദിലീപ് സിനിമകള്‍. പ്രിൻസ് ആൻഡ് ഫാമിലിയുടെ ചിത്രീകരണം പൂർത്തിയായിരുന്നു. ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന സിനിമയില്‍ സിദ്ദിഖ്, ധ്യാൻ ശ്രീനിവാസൻ, ബിന്ദു പണിക്കര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed