പുണെ: കൊച്ചി-പുനെ എയര്‍ ഇന്ത്യ എക്സ്പ്രസ് മുന്നറിയിപ്പില്ലാതെ വൈകിയതിനെ തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ മണിക്കൂറുകളോളം കുടുങ്ങിയത് 160-ലധികം യാത്രക്കാരെന്ന് റിപ്പോര്‍ട്ട്.
കൊച്ചിയില്‍ നിന്ന് വൈകിട്ട് 5.20ന് പുറപ്പെടേണ്ടിയിരുന്ന വിമാനം രാത്രി 7.05ന് പൂനെയില്‍ ഇറങ്ങേണ്ടതായിരുന്നു.
സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കുന്നതിനിടെയാണ് വിമാനം 2 മണിക്കൂര്‍ വൈകുമെന്ന് എയര്‍ലൈന്‍ അറിയിച്ചതായി യാത്രക്കാര്‍ പറയുന്നത്. എന്നാല്‍ 2 മണിക്കൂറിന് ശേഷം സാങ്കേതിക തകരാറുണ്ടെന്നും വിമാനം എപ്പോള്‍ എത്തുമെന്ന് പറയാനാകില്ലെന്നും അധികൃതര്‍ അറിയിക്കുകയായിരുന്നു.
നിരവധി മുതിര്‍ന്ന പൗരന്മാരും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്.