കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെങ്കില്‍ നിലവിലെ അന്വേഷണത്തില്‍ പാളിച്ചുണ്ടായെന്നു ബോധ്യപ്പെടണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ കേസ് ഡയറി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണോയെന്ന് സിബിഐയോട് കോടതി ചോദിച്ചു. കോടതി ആവശ്യപ്പെട്ടാല്‍ അന്വേഷിക്കാമെന്ന് സിബിഐ അറിയിച്ചു.
അന്വേഷണം പക്ഷപാതപരമെന്ന് പറയണമെങ്കില്‍ വ്യക്തമായ തെളിവ് വേണമെന്ന് ഹര്‍ജിക്കാരോട് കോടതി പറഞ്ഞു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം നല്‍കിയ ഹര്‍ജിയില്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിനും സിബിഐക്കും കോടതി നിര്‍ദേശം നല്‍കി. കേസില്‍ അന്വേഷണം സിബിഐക്ക് കൈമാറാന്‍ തയ്യാറുണ്ടോയെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു.
അന്വേഷണം ശരിയായ രീതിയിലാണ് പോകുന്നതെന്നും കേസന്വേഷണവുമായി ബന്ധപ്പെട്ട വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹര്‍ജി 12 ന് വീണ്ടും പരിഗണിക്കും.