ഡല്‍ഹി: മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന മൂന്നംഗ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്റെ സമയപരിധി ആഭ്യന്തര മന്ത്രാലയം നീട്ടി. ബുധനാഴ്ച പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനമനുസരിച്ച് 2025 മെയ് 20-നകം കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
2023 ജൂണ്‍ 4-ന് സ്ഥാപിതമായ കമ്മീഷന്‍ ഗുവാഹത്തി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അജയ് ലാംബയുടെ നേതൃത്വത്തിലുള്ളതാണ്. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ഹിമാന്‍ഷു ശേഖര്‍ ദാസ്, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ അലോക പ്രഭാകര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
2023 മെയ് 3 ന് മണിപ്പൂരില്‍ വിവിധ സമുദായങ്ങളില്‍പ്പെട്ടവരെ ലക്ഷ്യമിട്ട് പൊട്ടിപ്പുറപ്പെട്ട അക്രമത്തിന്റെ കാരണങ്ങളും വ്യാപനവും അന്വേഷിക്കാനാണ് കമ്മീഷനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഇത് രണ്ടാം തവണയാണ് കമ്മീഷന്റെ സമയപരിധി നീട്ടുന്നത്.