ഡല്‍ഹി: ഒന്നര മണിക്കൂറോളം നീണ്ട പ്രതിഷേധത്തിന് ഒടുവില്‍ ഉത്തര്‍പ്രദേശിലെ സംഭാലില്‍ സന്ദര്‍ശനം നടത്താനുള്ള നീക്കത്തില്‍ നിന്നും രാഹുല്‍ഗാന്ധി പിന്‍വാങ്ങി. ഗാസിപൂര്‍ അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞതിനെത്തുടര്‍ന്നാണ് തീരുമാനം. 
രാഹുല്‍ഗാന്ധിയും സംഘവും ഡല്‍ഹിയിലേക്ക് മടങ്ങി. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ സംഭാലിലേക്ക് പോവുക എന്നത് തന്റെ അവകാശമാണ്. എന്നാല്‍ അത് നിഷേധിക്കപ്പെട്ടു. പൊലീസ് യാത്ര തടഞ്ഞുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
സംഭാലില്‍ പോയി, ജനങ്ങളെ കാണണം. അവിടെ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്നറിയണം. എന്നാല്‍ തന്റെ ഭരണഘടനാ അവകാശം അനുവദിച്ച് തന്നില്ല. ഇതാണ് പുതിയ ഇന്ത്യയെന്നും രാഹുല്‍ പ്രതികരിച്ചു.
പൊലീസിന് ഒപ്പം പോകാന്‍ സമ്മതം അറിയിച്ചെങ്കിലും അതിനുള്ള അവസരവും നിഷേധിച്ചു. രാഹുലും പ്രിയങ്കയും അടക്കം അഞ്ചുപേരുടെ സംഘത്തെയെങ്കിലും സംഭാലിലേക്ക് പോകാന്‍ അനുമതി നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതും പൊലീസ് അനുവദിച്ചില്ല. 

By admin

Leave a Reply

Your email address will not be published. Required fields are marked *