ഫിസയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് നസ്രിയ; സഹോദരന്‍ നവീന്‍ നസീമിന്‍റെ വിവാഹനിശ്ചയം, ചിത്രങ്ങള്‍

നസ്രിയ നസീമിന്‍റെ സഹോദരന്‍ നവീന്‍ നസീം വിവാഹിതനാവുന്നു. ഫാഷന്‍ സ്റ്റൈലിസ്റ്റ് ആയ ഫിസ സജീല്‍ ആണ് നവീന്‍റെ പ്രതിശ്രുത വധു. ഇരുവരുടെയും വിവാഹ നിശ്ചയം ഇന്ന് നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്.

നവീന്‍ നസീമിനും ഫിസ സജീലിനുമൊപ്പമുള്ള നസ്രിയയുടെയും ഫഹദിന്‍റെയും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ഒലിവ് ഗ്രീന്‍ നിറത്തിലുള്ള ജാക്കറ്റ് ചോളി ആണ് ചടങ്ങിന് നസ്രിയ ധരിച്ചത്. ചോക്ലേറ്റ് ബ്രൗണ്‍ നിറത്തിലുള്ള കുര്‍ത്തി ആയിരുന്നു ഫഹദിന്‍റെ വേഷം. 

ഭാവി നാത്തൂന് വിവാഹ നിശ്ചയം വേദിയില്‍ വിലപിടിപ്പുള്ള മാലയാണ് നസ്രിയ സമ്മാനമായി നല്‍കിയത്. രത്നങ്ങള്‍ പതിച്ച മാലയാണ് വേദിയില്‍ വച്ച് നസ്രിയ സമ്മാനമായി നല്‍കിയത്. പെട്ടിയില്‍ അടച്ചുകൊണ്ടുവന്ന ആഭരണം ഉയര്‍ത്തി സദസിനെ കാണിച്ചതിന് ശേഷമാണ് ഫിസയുടെ കഴുത്തില്‍ നസ്രിയ അത് ധരിപ്പിച്ചത്.

നവീന്‍റെ കൈയില്‍ വാച്ച് ധരിപ്പിച്ചത് ഫഹദ് ആണ്. ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ നസ്രിയ തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.

അമ്പിളി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ ആളാണ് നവീന്‍ നസീം. ബോബി കുര്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നവീന്‍ അവതരിപ്പിച്ചത്. സീ യൂ സൂണ്‍ എന്ന ചിത്രത്തിലും നവീന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫഹദ് തന്നെ നായകനായ ആവേശം എന്ന ചിത്രത്തില്‍ അസിസ്റ്റന്‍റ് ഡയറക്ടറായും നവീന്‍ നസീം പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ALSO READ : ഹൊറര്‍ ത്രില്ലറുമായി ഷൈന്‍ ടോം ചാക്കോ; ‘ദി പ്രൊട്ടക്റ്റര്‍’ പൂര്‍ത്തിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin