മലപ്പുറം: നീതിക്ക് കരുത്താവുക സ്ത്രീമുന്നേറ്റത്തില്‍ അണിചേരുക എന്ന ശീര്‍ഷകത്തില്‍ വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ജില്ലയില്‍ തുടക്കമായി. 
ഇന്ത്യന്‍ കലാകേന്ദ്ര ഡാന്‍സ് അക്കാദമി ഡയറക്ടറും കൊറിയോഗ്രാഫി/ചാരിറ്റി പ്രവര്‍ത്തകയുമായ ആര്‍എല്‍വി പുഷ്പവല്ലി, പ്രശസ്ത ചെറുകഥ, കവിത സാഹിത്യകാരിയും നര്‍ത്തകിയുമായ ഷീല ടീച്ചര്‍ എന്നിവര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കി വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡണ്ട് രജിത മഞ്ചേരി ഉദ്ഘാടനം ചെയ്തു. 
ജില്ലാ ജനറല്‍ സെക്രട്ടറി ബിന്ദു പരമേശ്വരന്‍, സെക്രട്ടറി സുഭദ്ര വണ്ടൂര്‍, ജില്ലാ കമ്മിറ്റിയംഗം സെറീന വിപി എന്നിവര്‍ പങ്കെടുത്തു.

 

By admin

Leave a Reply

Your email address will not be published. Required fields are marked *