ഡല്‍ഹി: ചൊവ്വാഴ്ച റഷ്യയിലെ യാകുട്ടിയയ്ക്ക് മുകളിലൂടെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് പൊട്ടിത്തെറിച്ച് ഛിന്നഗ്രഹം. ഒരു മീറ്റര്‍ നീളമുള്ള ഒരു ഛിന്നഗ്രഹമാണ് ഭൂമിയുമായി കൂട്ടിയിടിച്ചത്. മോസ്‌കോ സമയം വൈകുന്നേരം 7:00 ഓടെയാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോകള്‍ വൈറലായിട്ടുണ്ട്.
ലെന്‍സ്‌കിന് സമീപമാണ് ഛിന്നഗ്രഹം തകര്‍ന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഛിന്നഗ്രഹത്തിന്റെ വലിപ്പം ഏകദേശം 70 സെന്റീമീറ്റര്‍ ആണെന്ന് കണക്കാക്കപ്പെട്ടിരുന്നു.
70 സെന്റീമീറ്റര്‍ മാത്രം വ്യാസമുള്ള ഛിന്നഗ്രഹം സൈബീരിയക്ക് മുകളില്‍ വച്ച് കത്തിജ്വലിക്കുമെന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏഴ് മണിക്കൂറിനുള്ളില്‍ ഉല്‍ക്ക തീഗോളമാകും എന്നായിരുന്നു മുന്നറിയിപ്പ്.
ഇതേത്തുടര്‍ന്ന് റഷ്യന്‍ പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം അധികൃതര്‍ നല്‍കിയിരുന്നു. പ്രവചനം അച്ചട്ടാക്കി ഇന്ന് പുലര്‍ച്ചെ ഉല്‍ക്ക തീഗോളമായി ആകാശത്ത് എരിഞ്ഞമരുന്നത് ദൃശ്യമായി.
🇷🇺…and in case this week hasn’t been eventful enough for you, here is an meteorite landing in Yakutia.#Russia #Yakutia #Meteor pic.twitter.com/Lp2xTR4dJI
— FH Operador (@fh_operador) December 3, 2024