7 മണിക്കൂറിനുള്ളില്‍ ഛിന്നഗ്രഹം ഭൂമിക്ക് മുകളില്‍ കത്തിയമരും; പ്രത്യക്ഷമാവുന്ന ഇടവും പ്രവചിച്ചു

പാരിസ്: ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒരു ചെറിയ ചിന്നഗ്രഹം ഭൂമിക്ക് മുകളില്‍ വച്ച് കത്തിജ്വലിക്കുമെന്ന് പ്രവചനം. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. ഉല്‍ക്കാജ്വലനം കാണാനാവുന്ന സ്ഥലവും ഇതിനകം കണക്കുകൂട്ടിയിട്ടുണ്ട്. 

ഭൂമിയിലേക്കുള്ള പ്രവേശനത്തിന് തൊട്ടുമുമ്പാണ് ഈ ഛിന്നഗ്രഹത്തെ ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഭൂമിക്കരികിലേക്ക് വരുന്ന ഒരു ചെറിയ ഛിന്നഗ്രഹത്തെ കണ്ടെത്തിയിരിക്കുന്നു. വെറും 70 സെന്‍റീമീറ്റര്‍ വ്യാസമാണ് ഇതിന് കണക്കാക്കുന്നത്. ഇത് ഭൂമിക്ക് യാതൊരു ഭീഷണിയും സൃഷ്ടിക്കില്ല. ഏഴ് മണിക്കൂറിനുള്ളില്‍ നോര്‍ത്തേണ്‍ സൈബീരിയക്ക് മുകളില്‍ മാനത്ത് ഒരു തീജ്വാല ഈ ഛിന്നഗ്രഹം സൃഷ്ടിച്ചേക്കാം എന്നുമാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ട്വീറ്റ്. 

Read more: 21 മണിക്കൂര്‍ കൊണ്ട് ഒരു വർഷം പൂര്‍ത്തിയാകുന്ന ഗ്രഹം കണ്ടെത്തി; നെപ്റ്റ്യൂണിനോട് സാദൃശ്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin