കുറവിലങ്ങാട്: ഉഴവുര്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റി തീരുമാനപ്രകാരം സാമൂഹിക നീതി വകുപ്പ് മന്ത്രിയുടെ തിയതി ലഭ്യമാകുന്നതനുസരിച്ച് ഉദ്ഘാടനം നടത്തുന്നതിന് തീരുമാനിക്കുകയും, എന്നാല്‍ ഏകപക്ഷീയമായി കമ്മറ്റിയുടെ തീരുമാനത്തിന് വിരുദ്ധമായി സമന്വയ മള്‍ട്ടി സെന്‍സറി പാര്‍ക്കിന്റെ ഭാഗമായുള്ള മള്‍ട്ടി  സെന്‍സറി റൂം മള്‍ട്ടി സെന്‍സറി പാര്‍ക്ക് എന്നിവ നിര്‍മ്മിക്കാതെ അതിനാവശ്യമായ തുക പോലും വകയിരുത്താതെയാണ് പ്രഹസന ഉദ്ഘാടനം .  ഉദ്ഘാടന വിവരം ജനപ്രതിനിധികള്‍ അറിഞ്ഞത് വാട്‌സപ് ഗ്രൂപ്പിലെ നോട്ടീസ് കണ്ടപ്പോഴാണ്.

ഈ പദ്ധതി നടത്തിപ്പിലെ അഴിമതിയാണ് ധൃതിയില്‍ കൂടിയാലോചന ഇല്ലാതെ,  ഉദ്ഘാടനം രഹസ്യ ആലോചനയിലൂടെ സംഘടിപ്പിക്കുന്നതിലേക്ക് എത്തിചേര്‍ന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
2024 ഡിസംബര്‍ 8 ന് മുന്നണി ധാരണ പ്രകാരം സ്ഥാനം ഒഴിയുന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി പി എം പ്രതിനിധിയായി ബ്ലോക്ക് പഞ്ചായത്ത് മെമ്പറാകുകയും മെമ്പറായതിനു ശേഷം കാലുമാറി കേരളാ മാണി കോണ്‍ഗ്രസില്‍ എത്തുകയും ചെയ്ത വൈസ്പ്രസിഡന്റും, ഉഴവൂര്‍ ബിഡിഒയും ചേര്‍ന്ന് കമ്മറ്റി തീരുമാനത്തിന് വിരുദ്ധമായ നീക്കം നടത്തി വകുപ്പ് മന്ത്രിയുടെ വരവിന് തടസം സൃഷ്ട്ടിക്കുന്നതിന് നടത്തിയ നാടകത്തിന്റെ ഉദ്ഘാടകയായി സി പി എം പ്രതിനിധിയെ തന്നെ എത്തിച്ചത് മുള്ളിനെ മുള്ളു കൊണ്ട് എടുത്ത് ഉണ്ടാകാത്ത കൊച്ചിന്റെ നൂലുകെട്ട് നടത്തിയ അവസ്ഥയിലാണ് ഉഴവുര്‍ ബ്ലോക്ക് പഞ്ചായത്ത്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ കമ്മറ്റി തീരുമാനം ചട്ടപ്രകാരം ആറ് മാസങ്ങള്‍ക്ക് ശേഷമേ മാറ്റി തീരുമാനിക്കുന്നതിന് നിയമം അനുവദിക്കുന്നുള്ളു. എന്നാല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ യാതൊരു വിധ കൂടിയാലോചനകളുമില്ലാതെ ‘വല്ലവന്റെയും കൊച്ചിന്റെ തന്ത ‘ യാകാനുള്ള ശ്രമമാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും നടത്തുന്ന തെന്ന ആക്ഷേപം ശക്തമാണ്.
ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് കാണക്കാരി ഡിവിഷനില്‍ 2009 മുതല്‍ 2015 വരെയുള്ള വാര്‍ഷിക പദ്ധതി ഫണ്ടുകളില്‍ വിവിധ മേഖലകളില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ചതും എന്നാല്‍ നിര്‍ദ്ദിഷ്ട ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ കഴിയാതെ വന്നതിനാല്‍ പ്രവര്‍ത്തന രഹിതമായി മാലിന്യനിക്ഷേപ കേന്ദ്രമായി കാടുകയറിയിരുന്നഈ സ്ഥലത്ത് മള്‍ട്ടി സെന്‍സറി പാര്‍ക്ക് എന്ന നൂതന ആശയം ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണും കാണക്കാരി ഡിവിഷന്‍ അംഗവുമായ കൊച്ചു റാണി സെബാസ്റ്റ്യന്‍ മുന്നോട്ടുവെച്ചപ്പോള്‍ തന്നെ 2023 വാര്‍ഷിക പദ്ധതി വിഹിതമായി ബ്ലോക്ക് പഞ്ചായത്ത് 11 ലക്ഷം രൂപയും ഈ വര്‍ഷം 4 ലക്ഷം രൂപയുംവകയിരുത്തി മുന്‍  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ പുളിക്കയില്‍ സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് മുമ്പാകെ അനുമതിക്കായ് കത്തുനല്‍കി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് തുക വകയിരുത്തിയതിനെ തുടര്‍ന്ന്  പദ്ധതിയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ നടത്തിവരുന്നതിനിടയിലാണ് പ്രഹസന ഉദ്ഘാടനം നടത്തി നാണംകെട്ട് ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇപ്പോഴും ഉദ്ഘാടന സമ്മേളനം നടത്തി മാധ്യമങ്ങളെ കമ്പളിപ്പിക്കുന്നതയെന്ന ആക്ഷേപവും ശക്തമാണ്. 

ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് കാണക്കാരി ഡിവിഷനില്‍ 2009 മുതല്‍ 2015 വരെയുള്ള വാര്‍ഷിക പദ്ധതി ഫണ്ടുകളില്‍ വിവിധ മേഖലകളില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ചതും എന്നാല്‍ നിര്‍ദ്ദിഷ്ട ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ കഴിയാതെ വന്നതിനാല്‍ പ്രവര്‍ത്തന രഹിതമായി മാലിന്യനിക്ഷേപ കേന്ദ്രമായി കാടുകയറി കാണക്കാരി പട്ടിത്താനം റേഷന്‍കടപ്പടിക്ക് സമീപമുള്ള ബ്ലോക്ക് പഞ്ചായത്തു വക സ്ഥലത്ത്മള്‍ട്ടി സെന്‍സറി പാര്‍ക്ക് എന്ന നൂതന ആശയം ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണും കാണക്കാരി ഡിവിഷന്‍ അംഗവുമായ കൊച്ചു റാണി സെബാസ്റ്റ്യന്‍ മുന്നോട്ടുവെച്ചു.
 മുന്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ പുളിക്കിയിലും മുന്‍ ബ്ലോക്ക് സി ഡി പി ഒ ഡോ. റ്റിന്‍സി രാമകൃഷ്ണനും ചേര്‍ന്ന് പദ്ധതി രൂപരേഖ തയ്യാറാക്കിയതിനെ തുടര്‍ന്ന് 2023 വാര്‍ഷിക പദ്ധതി വിഹിതമായി ബ്ലോക്ക് പഞ്ചായത്ത് 11 ലക്ഷം രൂപ വകയിരുത്തി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ പുളിക്കയില്‍ സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് മുമ്പാകെ അനുമതിക്കായ് കത്തുനല്‍കി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് തുക വകയിരുത്തിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *