മുംബൈ: മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വൈകുന്നതിന് കാരണം കാവല്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയല്ലെന്ന് ശിവസേന നേതാവ് ദീപക് കേസാര്‍ക്കര്‍.
സത്യപ്രതിജ്ഞാ ചടങ്ങ് ഡിസംബര്‍ 5 ന് നിശ്ചയിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തിന്റെ അടുത്ത നേതാവിനെ നിര്‍ണ്ണയിക്കുന്നതിനുള്ള അന്തിമ ചര്‍ച്ചകള്‍ സുഗമമായി പുരോഗമിക്കുകയാണെന്നും കേസര്‍കര്‍ പറഞ്ഞു.
സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാത്തതിന് കാരണം ഏകനാഥ് ഷിന്‍ഡെയാണെന്ന് പറയുന്നത് ശരിയല്ല. ബിജെപി നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. കേസാര്‍കര്‍ പറഞ്ഞു.
ബി.ജെ.പി., ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന, അജിത് പവാറിന്റെ എന്‍.സി.പി വിഭാഗം എന്നിവ ഉള്‍പ്പെടുന്ന മഹായുതി സഖ്യം നവംബര്‍ 20-ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 288-ല്‍ 230 സീറ്റുകള്‍ നേടി ഉജ്ജ്വല വിജയം നേടി.
ബിജെപി 132, ശിവസേന 57, എന്‍സിപി 41 സീറ്റുകളിലാണ് വിജയിച്ചത്. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.