മട്ടാഞ്ചേരി: മട്ടാഞ്ചേരി വുമണ്‍ ആന്റ് ചൈല്‍ഡ് ആശുപത്രിക്ക് രണ്ട് കമ്പ്യൂട്ടറുകള്‍ നല്‍കി മണപ്പുറം ഫൗണ്ടേഷന്‍. പരിപാടി കെ.ജെ. മാക്സി എംഎല്‍എ ഉദ്ഘാടനം നടത്തി. മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി ദാസ് സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. ഷഫീഖിന് കൈമാറി പദ്ധതി സമര്‍പ്പണം നടത്തി.
കുമ്പളങ്ങി സ്വദേശിയായ സിനിയ്ക്ക് കെ.ജെ. മാക്സി എംഎല്‍എയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ഭവന പൂര്‍ത്തീകരണത്തിന് ധനസഹായം മണപ്പുറം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
പരിപാടിയില്‍ ആശുപത്രി സെക്രട്ടറിയും ട്രഷററുമായ ഡോ. വര്‍ഗ്ഗീസ്, മണപ്പുറം ഫൗണ്ടേഷന്‍ സിഎസ്ആര്‍ ഹെഡ് ശില്‍പ ട്രീസ സെബാസ്റ്റ്യന്‍, സനല്‍ തുടങ്ങിയവര്‍ സംസാരിച്ചു