കൊച്ചി:രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സും, ടാറ്റ ഗ്രൂപ്പിന്റെ ആഗോള വിപണന, വിതരണ വിഭാഗമായ ടാറ്റ ഇന്റര്‍നാഷണലും ചേര്‍ന്ന് പൂനൈയില്‍ പുതിയ രജിസ്‌ട്രേഡ് വെഹിക്കിള്‍ സ്‌കാപ്പിംഗ് ഫെസിലിറ്റി (ആര്‍വിഎസ്എഫ്) ആരംഭിച്ചു. 
Re.Wi.Re  അഥവാ റീസൈക്കില്‍ വിത്ത് റെസ്‌പെക്ട് എന്ന് പേരിട്ടിരിക്കുന്ന ഈ നൂതന ഫെസിലിറ്റിയില്‍ വര്‍ഷത്തില്‍ 21,000 വാഹനങ്ങള്‍ സുരക്ഷിതമായി, പരിസ്ഥിതി സൗഹാര്‍ദരീതികളിലൂടെ പൊളിച്ചുമാറ്റുവാനുള്ള സൗകര്യമുണ്ട്. 
ടാറ്റ ഇന്റര്‍നാഷണല്‍ വെഹിക്കിള്‍ ആപ്ലിക്കേഷന്‍സിന്റെ (ഠകഢഅ) നിയന്ത്രണത്തിലാണ് ഈ ആര്‍വിഎസ്എഫ് പ്രവര്‍ത്തിക്കുന്നത്. എല്ലാ ബ്രാന്‍ഡിലുമുള്ള പാസഞ്ചര്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവ ഇവിടെ സ്‌ക്രാപ് ചെയ്യുവാനുള്ള സംവിധാനമുണ്ട്. 
തങ്ങളുടെ ഉത്പന്നങ്ങള്‍, സേവനങ്ങള്‍, ഡിജിറ്റല്‍ സൊല്യൂഷനുകള്‍ എന്നിവയിലൂടെ ഉപഭോക്താക്കള്‍ക്ക് പൂര്‍ണമൂല്യം ഉറപ്പുനല്‍കി വിജയത്തിലേക്ക് ഒപ്പം നടന്നുകൊണ്ട് വാഹനഗതാഗത മേഖലയുടെ ഭാവി നിര്‍ണയിക്കുന്നതില്‍ മുന്നിലാണ് ടാറ്റ മോട്ടോര്‍സ്.
സര്‍ക്കുലര്‍ ഇക്കോണമി രൂപീകരിക്കുവാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് Re.Wi.Re പ്രതിനിധീകരിക്കുന്നത്. ഇതിലൂടെ കാലപ്പഴക്കമെത്തിയ വാഹനങ്ങള്‍ക്ക് അവയുടെ പരമാവധി മൂല്യം ഉറപ്പാക്കുന്ന അതിനൂതന റീസൈക്കിളിംഗ് പ്രക്രിയ സജ്ജമാക്കുക മാത്രമല്ല, ഒപ്പം രാജ്യത്തിന്റെ സുസ്ഥിരതയ്ക്കായുള്ള ലക്ഷ്യങ്ങളില്‍ പങ്കുചേരുകയും ചെയ്യുന്നു.
 പല അന്താരാഷ്ട്ര വിപണികളിലും ടാറ്റ ഇന്റര്‍നാഷണല്‍ ഞങ്ങളുടെ പങ്കാളികളാണ്. ഇപ്പോള്‍ Re.Wi.Re ലൂടെ ഈ ദീര്‍ഘകാല ബന്ധത്തെ ശക്തിപ്പെടുത്തുവാന്‍ പുതിയ അധ്യായം കൂട്ടിച്ചേര്‍ക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. – ഫെസിലിറ്റി ഉദ്ഘാടനം ചെയ്തുകൊണ്ട് ടാറ്റ മോട്ടോര്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗിരീഷ് വാഗ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *