കോട്ടയം: ചങ്ങനാശ്ശേരി താലൂക്കില്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളിലുള്‍പ്പെട്ട അംഗങ്ങളില്‍ ഇനിയും മസ്റ്ററിംഗ് ചെയ്യാത്തവര്‍ക്കായി ഡിസംബര്‍ അഞ്ചുമുതല്‍ ഏഴുവരെ താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ ക്യാമ്പ് നടത്തുന്നു വിരലടയാളം, ഐറിസ് സ്‌കാനര്‍, ഫേസ് ആപ്പ് തുടങ്ങിയ സംവിധാനങ്ങള്‍ വഴി മസ്റ്ററിംഗ് ഉണ്ടായിരിക്കും. 
ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ആധാര്‍ ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ എന്നിവ കൊണ്ടു വരണം. അഞ്ചുവയസിന് താഴെയുള്ള കുട്ടികളുടെ ആധാര്‍ അപ്‌ഡേറ്റ് ചെയ്തശേഷം മാത്രം കൊണ്ടു വരുക. 
കിടപ്പ് രോഗികള്‍, മൂന്ന് രീതിയിലും മസ്റ്ററിംഗ് നടത്താന്‍ കഴിയാത്തവര്‍ എന്നിവരുടെ വിവരങ്ങള്‍ ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്:0481-2421660, 9188527646, 9188527647, 9188527648, 9188527649, 9188527358
മസ്റ്ററിങ് നടക്കുന്ന തീയതിയും സ്ഥലവും
ഡിസംബര്‍ അഞ്ച്: വടക്കേക്കര 36-ാം നമ്പര്‍ റേഷന്‍ ഡിപ്പോ, പാലമറ്റം എ.ആര്‍.ഡി 100, മണിമല എ.ആര്‍.ഡി 166, കറുകച്ചാല്‍ എ.ആര്‍.ഡി 125
ഡിസംബര്‍ ആറ്: തുരുത്തി 44-ാം നമ്പര്‍ റേഷന്‍ ഡിപ്പോ, അമര-ആശാരി മുക്ക് എ.ആര്‍.ഡി 59, കാഞ്ഞിരപ്പാറഎ.ആര്‍.ഡി 149,  കുറിച്ചി എ.ആര്‍.ഡി 72
ഡിസംബര്‍ ഏഴ്: പെരുന്ന മലേകുന്നില്‍ 17-ാം നമ്പര്‍ റേഷന്‍ ഡിപ്പോ, പെരുമ്പുഴക്കടവ് എ.ആര്‍.ഡി 05, കൊടുങ്ങൂര്‍ എ.ആര്‍.ഡി 144, വാകത്താനം പഞ്ചായത്ത് ഹാള്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *