ആലപ്പുഴ: അസാധാരണ രൂപമാറ്റങ്ങളോടെ നവജാത ശിശു ജനിച്ച സംഭവത്തിൽ കുട്ടിയുടെ മാതാവ് സുറുമിയിൽ നിന്നും ഗർഭാവസ്ഥ മുതൽ സ്വീകരിച്ച ചികിത്സാ നടപടികളെ കുറിച്ചും, ചികിത്സാ വൈകല്യങ്ങളെ കുറിച്ചും സംസ്ഥാന ബാല അവകാശ കമ്മീഷൻ അഡ്വ. ജലജ ചന്ദ്രൻ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു.
കുട്ടിയുടെ ചികിത്സാര്‍ത്ഥം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോകുന്ന സാഹചര്യങ്ങളിൽ ഒട്ടേറെ ബുദ്ധിമുട്ടുകൾ നേരിടുന്നതായി കമ്മീഷൻ മുമ്പാകെ കുട്ടിയുടെ പിതാവ് ബോധിപ്പിച്ച സാഹചര്യത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുട്ടിയുടെ ചികിത്സക്ക് പ്രത്യേക പരിഗണനയും, സഹായത്തിന് ഒരു ജീവനക്കാരനെയും അനുവദിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാമെന്നും കമ്മീഷൻ ഉറപ്പ് നൽകി.
ജില്ലാ ശിശു സംരക്ഷണ ഓഫീസർ ടി.വി. മിനിമോൾ, ജില്ലാ ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് അംഗവും, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനുമായ നസീർ പുന്നക്കൽ, ജില്ലാ ശിശുക്ഷേമ സമിതി ജോ. സെക്രട്ടറി കെ. നാസർ, ജില്ലാ ചൈൽഡ് ലൈൻ കോ-ഓർഡിനേറ്റർ പ്രൈസ് മോൻ ജോസഫ്, ഷാജി ജമാൽ എന്നിവർ കമ്മീഷനോടൊപ്പം ഉണ്ടായിരുന്നു.
അസാധാരണ രൂപമാറ്റങ്ങളോടെ കുഞ്ഞ് ജനിക്കാനിടയായ സംഭവത്തെ കുറിച്ച് മാതാവ് സുറുമിയിൽ നിന്ന് സംസ്ഥാന ബാല അവകാശ സംരക്ഷണ കമ്മീഷൻ അഡ്വ – ജലജചന്ദൻ വിവരങ്ങൾ ശേഖരിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസർ ടി.വി. മിനിമോൾ സമീപം