ധാക്ക: അറസ്റ്റിലായ ഹിന്ദു സന്യാസി ചിന്‍മോയ് കൃഷ്ണ ദാസിനുവേണ്ടി വാദിക്കുന്ന ബംഗ്ലാദേശി അഭിഭാഷകന് നേരെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ജീവനുവേണ്ടി പോരാടുകയാണെന്ന് ഇസ്‌കോണ്‍ ഇന്ത്യ അവകാശപ്പെട്ടു.
രാജ്യദ്രോഹക്കുറ്റം ചുമത്തി സന്യാസിയെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശില്‍ അക്രമം നടക്കുന്നതിനിടെയാണ് സംഭവം.
പരിക്കേറ്റ അഭിഭാഷകന്‍ രമണ്‍ റോയിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഇസ്‌കോണ്‍ ഇന്ത്യയുടെ വൈസ് പ്രസിഡന്റും വക്താവുമായ രാധാരാമന്‍ ദാസ് തിങ്കളാഴ്ച രാത്രി ട്വീറ്റ് ചെയ്തു.
ചിന്‍മോയ് കൃഷ്ണ ദാസിനു വേണ്ി കോടതിയില്‍ വാദിച്ചത് മാത്രമാണ് അദ്ദേഹം ചെയ്ത തെറ്റ്. ഇസ്ലാമിസ്റ്റുകള്‍ അദ്ദേഹത്തിന്റെ വീട് കൊള്ളയടിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തു.
ചിന്‍മോയ് ദാസിനു വേണ്ടി കോടതിയില്‍ വാദിച്ചതിന്റെ നേരിട്ടുള്ള അനന്തരഫലമാണ് റോയിക്കെതിരായ ആക്രമണമെന്ന് രാധാരമണ്‍ ദാസ് ഒരു പ്രാദേശിക ബംഗാളി വാര്‍ത്താ ചാനലിനോട് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നവര്‍ നേരിടുന്ന വര്‍ദ്ധിച്ചുവരുന്ന അപകടത്തെ ഈ സംഭവം പ്രതിഫലിപ്പിക്കുന്നു, അദ്ദേഹം പറഞ്ഞു.