കുവൈറ്റ് സിറ്റി: ലക്ഷക്കണക്കിന് പ്രവാസി മലയാളികളുടെ അതിജീവനത്തിന് താങ്ങും തണലുമേകുന്ന യുഎഇയുടെ അമ്പത്തിമൂന്നാമത് ദേശിയ ദിനാഘോഷം ഈദ് അൽ ഇതിഹാദ്നു കുവൈത്ത് പ്രവാസി സമൂഹത്തിന്റെ സ്നേഹ സമ്മാനമായി വീഡിയോ ആൽബം പുറത്തിറക്കി.  
ഹബീബുള്ള മുറ്റിചൂർ സംവിധാനം ചെയ്ത ഈദ് അൽ ഇതിഹാദ് എന്ന ആൽബം മുഷ്രിഫിലെ എക്സിബിഷൻ സെന്ററിൽ ലിറ്റിൽ വേൾഡ് ഡയറക്ടർ ടോണി വേഗ ക്കു നൽകി പോസ്റ്റർ പ്രകാശനം ചെയ്തു.

കുവൈത്ത്ഇന്റർനാഷണൽ ഫെയർ ഡയറക്ടർ അബ്ദുറഹ്മാൻ അൽനാസർ, അനിൽ ചന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ മിഷ്അൽ മുതൈരി, അബ്ദുറഹ്മാൻ മീത്തൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ആൽബത്തിലെ അഭിനേതാക്കളെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.  
ബാപ്പു വെള്ളിപ്പറമ്പ് രചന നിർവഹിച്ച ഗാനം പ്രശസ്ത ഗായകൻ എം എ ഗഫൂറാണ് ആലപിച്ചത്. കുട്ടികളും മുതിർന്നവരും അണിചേർന്ന വർണാഭമായ കൊറിയോഗ്രാഫി രാജേഷ് കൊച്ചിൻ ഡികെ ഡാൻസ് ആണ് അണിയിച്ചൊരുക്കിയത്, റഹ്മാനിയ ദഫ് സംഘം രതീഷ് സിവി അമ്മാസ് ആണ് ഡിഒപി.
 

By admin

Leave a Reply

Your email address will not be published. Required fields are marked *