ബംഗളുരു: ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി വിദ്യാര്‍ഥി മരിച്ചു. ഏഴാം ക്ലാസ് വിദ്യാര്‍ഥി നവീന്‍ നാരായണ(13)നാണ് മരിച്ചത്.
ഉത്തരകന്നഡയിലെ ജോഗനകൊപ്പയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല