തൊടുപുഴ: പൗരോഹിത്യത്തിന്റെ വജ്ര ജൂബിലി ആഘോഷിക്കുന്ന എൃ മാത്യു കുന്നത്തച്ചനെ തൊടുപുഴ വ്യാപാരഭവനില്‍ കൂടിയ യോഗത്തില്‍ ആദരിച്ചു. അസ്സോസിയേഷന്‍ പ്രസിഡന്റ് രാജു തരണിയിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഇടുക്കി എംപി അഡ്വ ഡീന്‍ കുര്യാക്കോസ് മൊമെന്റോ നല്‍കി ആദരിച്ചു. 
പാവങ്ങളായിട്ടുള്ള ആളുകളെ സഹായിക്കുന്ന കാര്യത്തില്‍ അച്ഛനെന്നും മുന്‍പന്തിയിലാണെന്നും അച്ഛനെപ്പോലെയുള്ള ആളുകള്‍ തൊഴുപുഴയ്ക്ക്  മാത്രമല്ല ലോകത്തിന് തന്നെ മാതൃകയാണെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എംപി പറഞ്ഞു. അസ്സോസിയേഷന്‍ പ്രസിഡന്റ് രാജു തരണിയില്‍ അച്ഛനെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
 പ്രസ്തുത യോഗത്തില്‍ തൊടുപുഴ മര്‍ച്ചന്റ് അസോസിയേഷന്റ ആഭിമുഖ്യത്തില്‍ മലബാര്‍ ഗോള്‍ഡുമായി സഹകരിച്ച് പത്തോളം പേര്‍ക്കുള്ള ഭവന നിര്‍മ്മാണ ധനസഹായ വിതരണവും എംപി ഡീന്‍ കുര്യാക്കോസ് നിര്‍വഹിച്ചു. കൂടാതെ മര്‍ച്ചന്റ് ട്രസ്റ്റ് പ്രസിഡന്റ് ആര്‍ ജയ ശങ്കറിനെയും ഭാരവാഹികളെയും, പുതിയതായി സ്ഥാനം ലഭിച്ച ഇടുക്കി ജില്ലാ യൂത്ത് വിങ് വര്‍ക്കിങ് പ്രസിഡന്റ് പ്രജീഷ് രവിയേയും, ജില്ലാ വൈസ് പ്രസിഡന്റ് രമേശ് പി കെയേയും, തൊടുപുഴ യൂത്ത് വിങ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസിനെയും ഭാരവാഹികളെയും വനിതാ വിങ് ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് ഗിരിജാ കുമാരിയെയും യോഗത്തില്‍ ആദരിച്ചു.                            യോഗത്തില്‍ ജനറല്‍ സെക്രട്ടറി സി കെ നവാസ്, വര്‍ക്കിങ് പ്രസിഡന്റ് സാലി എസ് മുഹമ്മദ്, ട്രെഷറര്‍ അനില്‍കുമാര്‍ പീടികപ്പറമ്പില്‍, രക്ഷാധികാരി ടി എന്‍ പ്രസന്നകുമാര്‍, ജില്ലാ സെക്രട്ടറി നാസര്‍ സൈര, വൈസ്പ്രസിഡന്റ്മാരായ ജോസ് കളരിക്കല്‍,  ഷെരീഫ് സര്‍ഗ്ഗം,  കെ പി ശിവദാസ് , ഷിയാസ് എംപീസ്,  ലിജോണ്‍സ് ഹിന്ദുസ്ഥാന്‍, ജഗന്‍ ജോര്‍ജ്, സംസ്ഥാന കൗണ്‍സില്‍ അംഗം ജോസ് വഴുതനപ്പള്ളി എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *