കോട്ടയം: പുതുപ്പള്ളിയില്‍ ഞായറാഴ്ച പെയ്തത് അതിതീവ്ര മഴ. പലയിടങ്ങളിലും വെള്ളം കയറി ജനം ദുരിതത്തിലായി. പക്ഷേ, C വിദേശ യാത്രയ്ക്കു പുറപ്പെട്ട എം.എല്‍.എ മടങ്ങിവരണമെന്നാണു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം.
മണ്ഡലത്തിലെ പൊതുപരിപാടികളില്‍ നിന്നും തന്നെ ഒഴിവാക്കുന്നു എന്നു പരാതി പറഞ്ഞു നടന്ന എം.എല്‍.എ യെ കഴിഞ്ഞ കുറച്ചു നാളുകളായി മണ്ഡലത്തില്‍ കാണാനില്ലാത്തതു പ്രവര്‍ത്തകര്‍ക്കിടയിലും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഉപതെഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് എം.എല്‍.എ അമേരിക്കയിലേക്കു യാത്ര പുറപ്പെട്ടത്. 
കോണ്‍ഗ്രസിന്റെ യുവ നേതാക്കള്‍ എല്ലാം പ്രചാരണത്തിനെത്തിയ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിനു വേണ്ടി കാര്യമായ പ്രചാരണം നടത്താന്‍ ചാണ്ടി ഉമ്മന്‍ എത്തിയിരുന്നില്ല. അതേ സമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്റെ പ്രചാരണത്തിനു മുഴുവന്‍ സമയവും രാഹുല്‍ സ്ഥലത്തുണ്ടായിരുന്നു എന്നതാണു മറ്റൊരു കൗതുകം. എന്നാല്‍, അമേരിക്കയില്‍ സ്വകാര്യ സന്ദര്‍ശനത്തു പോയ ചാണ്ടി ഉമ്മന്‍ പിന്നീട് വത്തിക്കാനിലേക്കും പോയി.
എം.എല്‍.എയുടെ അസാന്നിധ്യം മണ്ഡലത്തില്‍ ചര്‍ച്ചായാകുന്നതിനിടെയാണു ഞായാറാഴ്ച പകല്‍ പലയിടങ്ങളിലും മഴ ദുരിതം വിതച്ചത്. മണ്ഡലത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ കയറിയ വെള്ളം ഇറങ്ങാന്‍ വൈകി. പാടശേഖരങ്ങളില്‍ നിന്നും തോടുകളില്‍ നിന്നും വെള്ളം തള്ളി കയറിയതോടെ പുതുപ്പള്ളി ഉള്‍പ്പെടെയുള്ള റോഡുകളില്‍ വെള്ളം കയറി. പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട പാമ്പാടിയാണു ഞായറാഴ്ച ഏറ്റവും കൂടുതല്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ ഒന്ന്. 23 സെന്റീ മീറ്റര്‍ മഴയാണു പെയ്തത്.
മറ്റക്കരയിലും പന്നഗം തോട് നിറഞ്ഞു കവിഞ്ഞതോടെ മറ്റക്കരയുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തോടിന്റെ സമീപ പ്രദേശത്തു താമസിക്കുന്നവരുടെ വീടുകളില്‍ വെള്ളം കയറി.
ചുവന്ന പ്ലാവ്, തച്ചിലങ്ങാട്ട്, കുഴിമറ്റം, പടിഞ്ഞാറെ പാലം തുടങ്ങിയ സ്ഥലങ്ങളില്‍ വഴിയില്‍ വെള്ളം നിറഞ്ഞതോടെ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു മറ്റക്കര ഒറ്റപ്പെട്ടു. ഉച്ചയോടെ കരയിലെ വെള്ളം ഇറങ്ങിയതോടെ ഗതാഗതം പുന:സ്ഥാപിക്കാനായത്. ദുരിത ബാധിത പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്. എന്നാല്‍, പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട എം.എല്‍.എ സ്ഥലത്തില്ലാത്തതില്‍ പ്രവര്‍ത്തകര്‍ക്കിടയിലും അമര്‍ഷം പുകയുന്നുണ്ട്

By admin

Leave a Reply

Your email address will not be published. Required fields are marked *