കുടിവെള്ള പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

കോഴിക്കോട്: കുടിവെള്ള പദ്ധതിയിൽ ക്രമക്കേട് ആരോപണം നേരിട്ട് ആത്മഹത്യാശ്രമം നടത്തിയ സിപിഎം പ്രാദേശിക നേതാവ് മരിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കൂളിമാട് സ്വദേശി തിരുത്തിയിൽ ഹമീദ് ആണ് മരിച്ചത്. കൂളിമാട് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.

എന്‍സിപിസി ജല വിതരണ പദ്ധതിയുടെ ചുമതലക്കാരൻ ആയിരുന്നു ഹമീദ്. ഗുണഭോക്താക്കളിൽ നിന്ന് പിരിച്ച പണം ജല അതോറിറ്റിക്ക് കൈമാറിയില്ലെന്ന ആരോപണം ഉയർന്നിരുന്നു. ഗുണഭോക്തക്കളിൽ ചിലർ കളക്ടർക്കും വിജിലൻസിനും പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണവും ഹിയറിങ്ങും തുടങ്ങാനിരിക്കെയാണ് വിഷം കഴിച്ചത്. നവംബർ 26ന് ആയിരുന്നു വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാത്രിയാണ് മരണം.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Also Read: കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം, 2 പേർക്ക് പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin