കണ്ണൂര്‍: കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂര്‍ പേരാവൂര്‍ കല്ലേരിമലയില്‍ വച്ചാണ് സംഭവം. വയനാട്ടില്‍ നിന്ന് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസും മാനന്തവാടിയിലേക്ക് പോകുകയായിരുന്ന ബസുമാണ് അപകടത്തില്‍പ്പെട്ടത്. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.