ഹൈദരാബാദ്: ഇതര ജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ചു വിവാഹം ചെയ്ത പോലീസ് കോണ്‍സ്റ്റബിളിനെ സഹോദരന് വെട്ടിക്കൊലപ്പെടുത്തി. തെലുങ്കാനയിലെ ഹയാത്ത് നഗര്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ നാഗമണിയാണ് കൊല്ലപ്പെട്ടത്.
നാഗമണിയുടെ സഹോദരന് പരമേശാണ് കൊലപ്പെടുത്തിയത്. സംഭവശേഷം ഇയാള്‍ ഒളിവില്‍പ്പോയ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. നാഗമണിയെ വാഹനമിടിപ്പിച്ച് വീഴ്ത്തിയശേഷം പ്രതി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.