മലപ്പുറം : മലപ്പുറത്തെ ക്രിമിനല്‍വല്‍ക്കരിക്കുക എന്ന സംഘപരിവാര്‍ വംശീയ അജണ്ടയുടെ നടത്തിപ്പുകാരായി സി പി എം മാറിയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആരോപിച്ചു. 

മലപ്പുറം ജില്ലയുടെ വികസന ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍, മലപ്പുറത്തെ വര്‍ഗീയ ചാപ്പകുത്തി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെ എതിര്‍ക്കുകയും ആരെല്ലാം ചാപ്പകുത്തിയാലും സാമൂഹ്യനീതിയുടെ പോരാട്ടത്തിന് വേണ്ടി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാറിനെ പ്രതിരോധിക്കാന്‍ സമ്പ്രദായിക രാഷ്ട്രീയ കക്ഷികള്‍ പരാജയപ്പെട്ടതിന്റേതാണ് തൃശ്ശൂരില്‍ കണ്ട ഉദാഹരമെന്നും, സംഘപരിവാര്‍ വിരുദ്ധ പോരാട്ടത്തിന് ശക്തി പകരുന്ന നിലയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുമെന്നും റസാഖ് പാലേരി കൂട്ടിച്ചേര്‍ത്തു.
വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ സമ്മേളനം കോട്ടക്കല്‍ പറങ്കിമൂച്ചിക്കല്‍ ഉസ്മാന്‍ പാണ്ടിക്കാട് നഗറില്‍ ആരംഭിച്ച ജില്ലാ സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരികുജയായിരുന്നു റസാഖ് പാലേരി.
 ജില്ലാ പ്രസിഡന്റ് നാസര്‍ കീഴുപറമ്പ് പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് ഔപചാരിക തുടക്കം കുറിച്ചത്.
ജില്ലാ പ്രസിഡന്റ് നാസര്‍ കീഴുപറമ്പ് അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ സംസ്ഥാന ട്രഷറര്‍ സജീദ് ഖാലിദ്, സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി, സംസ്ഥാന സമിതി അംഗം ബിനു വയനാട്, ജില്ലാ ജനറല്‍ സെക്രട്ടറി സഫീര്‍ ഷാ, എന്നിവരോടൊപ്പം വിവിധ പോഷക സംഘടനകളുടെ ഭാരവാഹികളും പ്രസംഗിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് വഹാബ് വെട്ടം സ്വാഗതവും ജില്ലാ ട്രഷറര്‍ മുനീബ് കാരക്കുന്നു നന്ദിയും പറഞ്ഞു.
സമ്മേളനത്തില്‍ റിപ്പോര്‍ട്ട് അവതരണവും ചര്‍ച്ചയും നടക്കും, സമൂഹിക പുരോഗതിയും രാഷ്ട്രീയ വീക്ഷണങ്ങളും പ്രാമാണിക ചര്‍ച്ചകള്‍ക്ക് വേദിയായ ഈ സമ്മേളനം മാറും. പുതിയ ജില്ലാ ഭാരവാഹികളെ സമ്മേളനത്തില്‍ തെരെഞ്ഞെടുക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *