ധാക്ക:  ന്യൂനപക്ഷ സമുദായത്തിന് നേരെയുള്ള ആക്രമണങ്ങളുടെ തുടര്‍ച്ചയായി രണ്ട് ഹിന്ദു സന്യാസിമാരെ കൂടി ബംഗ്ലാദേശില്‍ അറസ്റ്റ് ചെയ്തതായി ചാറ്റോഗ്രാം മെട്രോപൊളിറ്റന്‍ പോലീസ്.
ഈ ആഴ്ച ആദ്യം സന്യാസിയായ ചിന്‍മോയ് കൃഷ്ണ ദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് ബംഗ്ലാദേശിലുടനീളം ഹിന്ദുക്കളുടെ വ്യാപകമായ പ്രതിഷേധം നടന്നിരുന്നു. ഇതിനിടയിലാണ് പുതിയ അറസ്റ്റുകള്‍ നടന്നിരിക്കുന്നത്.
ജയിലിലുള്ള ചിന്‍മോയ് ദാസിന് ഭക്ഷണവും മരുന്നും പണവും എത്തിക്കാന്‍ പോയ രുദ്രപ്രോതി കേശബ് ദാസ്, രംഗ നാഥ് ശ്യാമ സുന്ദര്‍ ദാസ് എന്നീ സന്യാസിമാരെയാണ് അറസ്റ്റ് ചെയ്തത്.
യാതൊരു തരത്തിലുള്ള ഔദ്യോഗിക അറസ്റ്റ് വാറണ്ടും കൂടാതെയാണ് ശ്യാം ദാസ് പ്രഭുവിനെ അറസ്റ്റ് ചെയ്തതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിന്മയ് കൃഷ്ണ ദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തിയായിരുന്നു ബംഗ്ലാദേശ് ഭരണകൂടം അറസ്റ്റ് ചെയ്തത്.
മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിഷേധ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതായിരുന്നു ഇസ്‌കോണ്‍ സന്യാസി ചിന്മയ് കൃഷ്ണ ദാസിനെ അറസ്റ്റ് ചെയ്തത്. 
ന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. എന്നാല്‍ രാജ്യത്തെ ഹൈന്ദവര്‍ അടക്കമുള്ള ന്യൂനപക്ഷ സമൂഹത്തിന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ ഇതുവരെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
 

By admin

Leave a Reply

Your email address will not be published. Required fields are marked *