കോട്ടയം: ക്ഷേമപെൻഷൻ തട്ടിപ്പിലൂടെ സർക്കാരിന്റെയും സാധാരണക്കാരുടെയും കോടികൾ തട്ടിയെടുത്ത സർക്കാർ ജീവനക്കാരായ തട്ടിപ്പുകാർക്ക് എതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ ആവശ്യപ്പെട്ടു.
സാധാരണക്കാരായ നിരവധി ആളുകളുടെ ആശ്രയമാണ് ക്ഷേമപെൻഷൻ. ഈ തുക തട്ടിയെടുക്കുന്ന സർക്കാർ ജീവനക്കാർ അക്ഷരാർത്ഥതത്തിൽ നടത്തുന്നത് കൊള്ളയാണ്. സാധാരണക്കാരായ ആളുകളെ കൊള്ളയടിയ്ക്കുന്നതിനു തുല്യമാണ് ഈ തട്ടിപ്പ്.
ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്ന ആളുകളെ നിയമത്തിന് മുന്നിലെത്തിയ്ക്കുകയാണ് വേണ്ടത്. ചതിയന്മാരായ ഈ സർക്കാർ ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചു വിടുകയും പ്രോസിക്യൂഷൻ അടക്കമുള്ള നടപടികൾക്ക് വിധേയമാക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.