പാലക്കാട്: എൻ എസ് എസ് കോളേജ് നെന്മാറയിൽ – ബേർഡ് വാക്കും, പാലക്കാടൻ പക്ഷികളെ കുറിച്ചുള്ള ശിൽപശാലയും സംഘടിപ്പിച്ചു. എൻ എസ് എസ് കോളേജ്  നെന്മാറയിലെ ബേർഡ്സ് ക്ലബ്, സുവോളജി വിഭാഗം, നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ഓഫ് പാലക്കാട് (എൻഎച്ച്എസ് പി) എന്നിവ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. 
പാലക്കാട് കാണപ്പെടുന്ന പക്ഷികളെ കുറിച്ച് എൻ എച്ച്എസ് പി യുടെ രക്ഷാധികാരിയായ എം. കൃഷ്ണമൂർത്തി ക്ലാസ്സ് എടുത്തു. പ്രകൃതി സംരക്ഷണവും പരിപാലനവും ഉറപ്പിക്കാനുള്ള സന്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയിൽ ഡേ.ലക്ഷ്മി ആർ ചന്ദ്രൻ, ഡേ.ലക്ഷ്മി ദേവി മേനോൻ,ലതികാ അനോത്ത്,കൃഷ്ണമൂർത്തി ,പ്രവീൺ. വി.,അഡ്വ.ലിജോ പനങ്ങാടൻ, ഡേ.സരിക പി കെ ,സുനില എസ് വിജയകുമാർ,നവനീത്, രവി കാവുങ്കൽ എന്നിവർ നേതൃത്വം നൽകി

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed