വത്തിക്കാന്‍: വത്തിക്കാനില്‍ സര്‍വ്വമത സമ്മേളനം ആരംഭിച്ചു. ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിലാണ് സര്‍വ്വമത സമ്മേളനം നടക്കുന്നത്. ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.
കര്‍ദിനാള്‍ ലസാരു ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിതാനന്ദ അദ്ധ്യക്ഷത വഹിക്കും. കര്‍ണ്ണാടക സ്പീക്കര്‍ യു.ടി.ഖാദര്‍ ഫരീദ്, കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്, ചാണ്ടി ഉമ്മന്‍ എം എല്‍ എ, ശിവഗിരി തീര്‍ത്ഥാടനം ചെയര്‍മാന്‍ കെ.മുരളിധരന്‍, സ്വാമി വീരേശ്വരാനന്ദ തുടങ്ങിയവര്‍ പ്രസംഗിക്കും.
മതങ്ങളുടെ ഏകതയും സൗഹാര്‍ദ്ദവും സമത്വവും പ്രചരിപ്പിക്കുക എന്നതാകും ലോകമത പാര്‍ലമെന്റിന്റെ മുഖ്യലക്ഷ്യം.