ചോറ്റാനിക്കര: ബൈക്ക് കനാലില്‍ വീണ് യുവതി മരിച്ചു. തിരുവനന്തപുരം സ്വദേശിനി കലൂര്‍ മണപ്പാട്ടിപ്പറമ്പിനടുത്ത് താമസിക്കുന്ന ഷാനി(44)യാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഉദയംപേരൂര്‍ പുതിയകാവ് അംബികാ മന്ദിരത്തില്‍ വിനില്കുമാറാ(47)ണ് ബൈക്ക് ഓടിച്ചിരുന്നത്. ഇയാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. കുരീക്കാട് കനാല്‍ റോഡിലുള്ള കനാലിലാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാത്രി 10നായിരുന്നു അപകടം. രാത്രി കാലങ്ങളില്‍ ആള് സഞ്ചാരം കുറവുള്ള വഴിയോട് ചേര്‍ന്നുള്ള കനാലില്‍ ഇരുവരും വീണത് ആരുമറിഞ്ഞിരുന്നില്ല. ശനിയാഴ്ച രാവിലെ ഇതുവഴി പോയവരാണ് അപകടത്തില്‍പ്പെട്ടവരെ കണ്ടത്.