കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിലവിവരപ്പട്ടികയുമായി ബന്ധമില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍.
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലും വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളിലും പുതുക്കിയ വിലവിവരപ്പട്ടികയെന്ന നിലയില്‍ നോട്ടീസ് പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അസോസിയേഷന്‍ ഭാരവാഹികള്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ പേര് വച്ചിറക്കിയ നോട്ടീസുമായി ബന്ധമില്ലെന്നും ഇത്തരത്തില്‍ വില ഏകീകരിക്കുന്ന പതിവ് അസോസിയേഷനില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ വില വര്‍ധിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. എന്നാല്‍, ഈ രീതിയില്‍ അധികാരമില്ലാതെ വില വിവരപ്പട്ടിക പ്രചരിപ്പിക്കുന്നത് തെറ്റായ പ്രവണതയാണെന്നും വ്യാപാരികള്‍ പറഞ്ഞു.