ഗോൾഡ് കോസ്റ്റ്: ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ  മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഥമ പ്രഖൃാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായ സെന്റ് ഗ്രീഗോറിയോസ്  ഇടവകയുടെ  പെരുന്നാളും ആദൃഫല നേര്‍ച്ചയും വിപുലമായ രിതിയില്‍ നടന്നു.

പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക്  സഭാ വൈദീക ട്രസ്റ്റി റവ. ഡോ തോമസ് വർഗീസ് അമയിൽ മുഖ്യകാർമികത്വം നിര്‍വഹിച്ചു. ഫാ. ലിജു സാമുവല്‍, ഫാ. സിനു ജേക്കബ്, ഇടവക വികാരി ഫാ. ഷിനു ചെറിയാന്‍ എന്നിവര്‍ സഹകാർമികര്‍ ആയിരുന്നു. 

പരിശുദ്ധ പരുമല തിരുമേനിയുടെ മദ്ധ്യസ്ഥതയിൽ അഭയം പ്രാപിച്ച  അനേകം വിശ്വാസികൾ  നേര്‍ച്ച കാഴ്ചകളോടുകൂടി സംബന്ധിച്ച് അനുഗ്രഹം പ്രാപിച്ചു.
ഇതോടുകൂടി പരിശുദ്ധനായ പരുമല തിരുമേനിയുടെ പേരിൽ ആസ്‌ട്രേലിയയിൽ നടക്കുന്ന പെരുന്നാളുകൾക്ക് സമാപനം ആയിരിക്കുകയാണ്

By admin

Leave a Reply

Your email address will not be published. Required fields are marked *