ഡല്‍ഹി: നവംബര്‍ 24-ന് ഉത്തര്‍പ്രദേശിലെ സംഭാലില്‍ പള്ളി സര്‍വേയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനിടെ നാല് പേര്‍ കൊല്ലപ്പെട്ട അക്രമത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മൂന്നംഗ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ രൂപീകരിച്ചു.
അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയായ ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ അറോറയാണ് സമിതിയുടെ അധ്യക്ഷന്‍.
വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ അമിത് മോഹന്‍ പ്രസാദ്, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ അരവിന്ദ് കുമാര്‍ ജെയിന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
സംഭാലിലെ അക്രമം ആസൂത്രിത ഗൂഢാലോചനയാണോ അതോ പെട്ടെന്നുണ്ടായ സംഭവമാണോ എന്ന് കമ്മീഷന്‍ അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
സംഘട്ടനത്തിനു പിന്നിലെ ആളുകളുടെ പങ്കും അന്വേഷിക്കും.